ദിലീപ് വിഷയത്തില്‍ എഎംഎംഎയില്‍ ഭിന്നത; സംഘടനയില്‍ ഗുണ്ടായിസം അനുവദിക്കില്ലെന്ന് ജഗദീഷ്; സിദ്ദിഖിന് വിമര്‍ശനം

ദിലീപ് വിഷയത്തില് താരസംഘടനയായ എഎംഎംഎയില് ഭിന്നത രൂക്ഷമാകുന്നു. നടന് സിദ്ദിഖും കെ.പി.എ.സി ലളിതയും നടത്തിയ വാര്ത്താസമ്മേളനത്തിനെതിരെ എ.എം.എം.എ എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ ബാബുരാജ്, ജഗദീഷും രംഗത്ത്. സംഘടനയുടെ നേതൃത്വം അറിയാതെയാണ് അത്തരമൊരു സംഭാഷണം നടന്നതെന്നും ഇവര് വ്യക്തമാക്കി. വിഷയത്തില് എ.എം.എം.എയുടെ വാട്സാപ്പ് ഗ്രൂപ്പില് നടന്ന ചര്ച്ചയില് രൂക്ഷ വിമര്ശനങ്ങളുയര്ന്നതായിട്ടാണ് റിപ്പോര്ട്ടുകള്.
 | 

ദിലീപ് വിഷയത്തില്‍ എഎംഎംഎയില്‍ ഭിന്നത; സംഘടനയില്‍ ഗുണ്ടായിസം അനുവദിക്കില്ലെന്ന് ജഗദീഷ്; സിദ്ദിഖിന് വിമര്‍ശനം

കൊച്ചി: ദിലീപ് വിഷയത്തില്‍ താരസംഘടനയായ എഎംഎംഎയില്‍ ഭിന്നത രൂക്ഷമാകുന്നു. നടന്‍ സിദ്ദിഖും കെ.പി.എ.സി ലളിതയും നടത്തിയ വാര്‍ത്താസമ്മേളനത്തിനെതിരെ എ.എം.എം.എ എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ ബാബുരാജ്, ജഗദീഷും രംഗത്ത്. സംഘടനയുടെ നേതൃത്വം അറിയാതെയാണ് അത്തരമൊരു സംഭാഷണം നടന്നതെന്നും ഇവര്‍ വ്യക്തമാക്കി. വിഷയത്തില്‍ എ.എം.എം.എയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

നടി ആക്രമണക്കേസിലെ പ്രതിയായ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും താരങ്ങള്‍ രംഗത്ത് വന്നതായി സൂചനകളുണ്ട്. വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്ക് സംഘടനയെ ഉപയോഗിച്ചു. സിദ്ദിഖിന്റെ പത്രസമ്മേളനം സമൂഹത്തില്‍ അമ്മയുടെ പ്രതിച്ഛായ മോശമാക്കി. സിദ്ദിഖിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനായിട്ടാണ് കെ.പി.എ.സി ലളിതയെ വാര്‍ത്താസമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയതെന്നും വിമര്‍ശനം ഉയര്‍ന്നു.

സംഘടനയുടെ പിന്‍ബലത്തോടു കൂടി ദിലീപിനെ പിന്തുണയ്ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബാബുരാജ് പറഞ്ഞു. തുടര്‍ന്നാല്‍ പരസ്യമായി രംഗത്ത് വരുമെന്നും ബാബുരാജ് വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റ് മോഹന്‍ലാല്‍ വിദേശത്തേക്ക് പോകുന്നതിന് മുന്നോടിയായി ഈ മാസം 19ന് അവൈലബിള്‍ എക്സിക്യൂട്ടീവ് ചേരുമെന്നും നേതൃത്വം അറിയിച്ചിട്ടുണ്ട്. സംഘടനയുടെ ഔദ്യോഗിക വക്താവ് ജഗദീഷ് ആണെന്നും അമ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങള്‍ പറഞ്ഞു.