നിര്‍മ്മാതാവായ ലുക്‌സാം സദാനന്ദന്‍ ചതിയനെന്ന് ആഷിക് അബുവിന് പിന്നാലെ സിദ്ധാര്‍ത്ഥ് ഭരതനും

തന്റെ ആദ്യ ചിത്രമായ നിദ്രയുടെ നിര്മാതാവായ ലുക്സാം സദാനന്ദന് ഒരു ചതിയനാണെന്ന് സിദ്ധാര്ത്ഥ് ഭരതന്. ഒരു നിര്മ്മാതാവിനെ കുറിച്ച് ഒരിക്കലും ഇത്തരത്തില് പറയണമെന്ന് ആഗ്രഹിച്ചതല്ലെന്നും സിദ്ധാര്ത്ഥ് വ്യക്തമാക്കി. തന്റെ സിനിമയായ സാള്ട്ട് ആന്ഡ് പെപ്പറിന്റെ നിര്മ്മാതാവായിരുന്ന സദാനന്ദനെ സൂക്ഷിക്കണമെന്ന് ഓര്മ്മപ്പെടുത്തിക്കൊണ്ട് സംവിധായകനായ ആഷിഖ് അബു രംഗത്തെത്തിയതിന് പിന്നാലെയാണ് നടനും സംവിധായകനുമായ സിദ്ധാര്ത്ഥ് ഭരതനും ഇയാള്ക്കെതിരെ വിമര്ശനങ്ങളുമായി എത്തിയിരിക്കുന്നത്.
 | 

നിര്‍മ്മാതാവായ ലുക്‌സാം സദാനന്ദന്‍ ചതിയനെന്ന് ആഷിക് അബുവിന് പിന്നാലെ സിദ്ധാര്‍ത്ഥ് ഭരതനും

തിരുവനന്തപുരം: തന്റെ ആദ്യ ചിത്രമായ നിദ്രയുടെ നിര്‍മാതാവായ ലുക്‌സാം സദാനന്ദന്‍ ഒരു ചതിയനാണെന്ന് സിദ്ധാര്‍ത്ഥ് ഭരതന്‍. ഒരു നിര്‍മ്മാതാവിനെ കുറിച്ച് ഒരിക്കലും ഇത്തരത്തില്‍ പറയണമെന്ന് ആഗ്രഹിച്ചതല്ലെന്നും സിദ്ധാര്‍ത്ഥ് വ്യക്തമാക്കി. തന്റെ സിനിമയായ സാള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ നിര്‍മ്മാതാവായിരുന്ന സദാനന്ദനെ സൂക്ഷിക്കണമെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് സംവിധായകനായ ആഷിഖ് അബു രംഗത്തെത്തിയതിന് പിന്നാലെയാണ് നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതനും ഇയാള്‍ക്കെതിരെ വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്.


രതീഷ് കൃഷ്ണന്‍ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് രണ്ടു സംവിധായകരും തങ്ങളുടെ നിര്‍മാതാവിനെ തള്ളിപ്പറയുന്നത്. ഇയാളുടെ ചതിയില്‍ നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ടെന്നും നടപടിയെടുക്കേണ്ടത് ആവശ്യമാണെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ചിത്രവുമായി സഹകരിച്ച് ഏറെ കഴിഞ്ഞപ്പോഴാണ് ഇയാളെ കൂടുതല്‍ അറിയാന്‍ കഴിഞ്ഞത്. സിനിമാ സ്നേഹികളായ ഓരോരുത്തരും ഇയാളെ സൂക്ഷിക്കണമെന്നും സിദ്ധാര്‍ത്ഥ് ഭരതന്‍ വ്യക്തമാക്കി.

നേരത്തേ നിര്‍മ്മാതാവിനാല്‍ കബളിക്കപ്പെട്ടു എന്ന് ആരോപിച്ച് രതീഷ് കൃഷ്ണ എന്ന വ്യക്തി ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ് ഷെയര്‍ ചെയ്തു കൊണ്ട് ആഷിക് അബു രംഗത്ത് വന്നിരുന്നു. സോള്‍ട്ട് ആന്‍ഡ് പെപ്പെര്‍ നിര്‍മാതാവെന്ന പേരില്‍ ഇയാള്‍ കുറെയധികം സിനിമാപ്രേമികളായ നിഷ്‌കളങ്കരെ ചതിച്ചതായി പല ദിക്കില്‍ നിന്നും വാര്‍ത്തകള്‍ കേട്ടതാണെന്നും ഇയാളെ
സൂക്ഷിക്കണമെന്നുമായിരുന്നു ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

സിനിമാനിര്‍മിക്കാന്‍ പോകുകയാണെന്ന പേരില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് നാലുലക്ഷത്തിലേറെ രൂപ തന്നില്‍ നിന്നും തട്ടിയെടുത്തു എന്നതായിരുന്നു രതീഷ് കൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇത്തരത്തില്‍ ഒരുപാടു സിനിമാ മോഹികളെ പറ്റിച്ച ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇയാളെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ബാംഗ്ലൂര്‍, മുംബൈ, കൊച്ചി, കൊല്ലം എന്നിവിടങ്ങളിലെ പൊലീസ് കമ്മീഷണര്‍ കാര്യാലയത്തില്‍ അറിയിക്കണമെന്നും രതീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.