അസറ്റ് ഹോംസിന്റെ ഹലാല്‍ ഫ്‌ളാറ്റ് പരസ്യത്തില്‍ നിന്ന് പ്രിഥ്വിരാജ് പിന്‍മാറണമെന്ന് സോഷ്യല്‍ മീഡിയ ക്യാംപെയിന്‍; പോസ്റ്റുകള്‍ കാണാം

അസറ്റ് ഹോംസ് അവതരിപ്പിച്ച ഷരിയ രീതിയില് പണികഴിപ്പിച്ചതെന്ന് അവകാശപ്പെടുന്ന വീടുകളുടെ പരസ്യത്തില് നിന്ന് പ്രിഥ്വിരാജ് പിന്മാറണമെന്ന് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് സോഷ്യല് മീഡിയയില് ക്യാംപെയിന് ആരംഭിച്ചു. സാമൂഹ്യ വിഷയങ്ങളില് ശക്തമായ നിലപാടുകള് എടുക്കാറുള്ള പ്രിഥ്വിരാജ് പിന്തിരിപ്പന് പരസ്യത്തിന് മോഡലായി നിന്നുകൊടുത്തു എന്നാണ് സോഷ്യല് മീഡിയ പറയുന്നത്. അസറ്റ് ഹോംസിന്റെ പരസ്യം പ്രിഥ്വിരാജിന്റെ മുഖവുമായാണ് പ്രത്യക്ഷപ്പെട്ടത്.
 | 

അസറ്റ് ഹോംസിന്റെ ഹലാല്‍ ഫ്‌ളാറ്റ് പരസ്യത്തില്‍ നിന്ന് പ്രിഥ്വിരാജ് പിന്‍മാറണമെന്ന് സോഷ്യല്‍ മീഡിയ ക്യാംപെയിന്‍; പോസ്റ്റുകള്‍ കാണാം

അസറ്റ് ഹോംസ് അവതരിപ്പിച്ച ഷരിയ രീതിയില്‍ പണികഴിപ്പിച്ചതെന്ന് അവകാശപ്പെടുന്ന വീടുകളുടെ പരസ്യത്തില്‍ നിന്ന് പ്രിഥ്വിരാജ് പിന്‍മാറണമെന്ന് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് സോഷ്യല്‍ മീഡിയയില്‍ ക്യാംപെയിന്‍ ആരംഭിച്ചു. സാമൂഹ്യ വിഷയങ്ങളില്‍ ശക്തമായ നിലപാടുകള്‍ എടുക്കാറുള്ള പ്രിഥ്വിരാജ് പിന്തിരിപ്പന്‍ പരസ്യത്തിന് മോഡലായി നിന്നുകൊടുത്തു എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അസറ്റ് ഹോംസിന്റെ പരസ്യം പ്രിഥ്വിരാജിന്റെ മുഖവുമായാണ് പ്രത്യക്ഷപ്പെട്ടത്. എഴുത്തുകാരി ശാരദക്കുട്ടിയുള്‍പ്പെടെയുള്ള പ്രമുഖര്‍ പരസ്യത്തില്‍ നിന്ന് പിന്‍മാറണമെന്ന് താരത്തോട് ആവശ്യപ്പെടുന്നു.

കേരളത്തിലെ ഓരോ മതവിഭാഗത്തില്‍ പെട്ടവര്‍ക്കും അവരുടേത് മാത്രമായ ഹൗസിങ് പ്രൊജെക്ടുകള്‍ സാമുദായിക ധ്രുവീകരണത്തിന് കാരണമാകുമെന്നതില്‍ സംശയം വേണ്ടെന്ന് വിഷയത്തില്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയ രജിത് ലീല രവീന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നു. മതത്തെയാണ് മാര്‍ക്കറ്റിംഗിന് ഏറ്റവും എളുപ്പവും വിജയകരവുമായ രീതിയെന്ന വ്യാപാര ബുദ്ധിയില്‍ നിന്നാണ് ജാതി മത വേര്‍തിരിവുകള്‍ കൊണ്ട് താമസസ്ഥലത്തെ അടയാളപ്പെടുത്തുന്ന രീതി ഉണ്ടാകുന്നതെന്നും രജിത് നിരീക്ഷിക്കുന്നു. അസറ്റ് ഹോംസും പ്രിഥ്വിരാജും ഈ പരസ്യത്തില്‍ നിന്ന് പിന്മാറണമെന്നാണ് രജിത് ആവശ്യപ്പെടുന്നത്.

ഒരു ഉല്‍പ്പന്നത്തിന്റെ പരസ്യത്തിനായി നിന്നുകൊടുക്കുമ്പോള്‍ ആ വസ്തുവിന്റെ എല്ലാ വശങ്ങളെയും തങ്ങള്‍ അംഗീകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന യാഥാര്‍ഥ്യത്തിന്റെ മനസിലാക്കലുകളിലേക്കുള്ള കാല്‍ വെപ്പ് കൂടിയായി അവരുടെ നടപടിയെ നോക്കി കാണാം. എന്നാല്‍ മലയാള സിനിമയില്‍ ഇത്തരം നിലപാടുകളുടെ അഭാവവും ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്ന ലൈനുമാണ് സ്‌ക്രീനിലെ മിന്നും താരങ്ങള്‍ക്കെന്നും രജിത് കുറ്റപ്പെടുത്തുന്നു.

പോസ്റ്റ് വായിക്കാം

പൃഥ്വിരാജ് വിൽക്കുന്ന 'ഹലാൽ 'വീടുകൾ ————————————————————— സൗന്ദര്യ വർദ്ധക…

Posted by Rejith Leela Reveendran on Tuesday, May 22, 2018

സ്ത്രീവിരുദ്ധ ഡയലോഗുകള്‍ സിനിമകളില്‍ പറയില്ല എന്നതടക്കം പല ഉറച്ച തീരുമാനങ്ങളുമെടുത്ത് പുരോഗമന പക്ഷത്തെന്ന് ഉറപ്പിച്ച നടന്‍ പൃഥ്വിരാജ് മത-വര്‍ഗ്ഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്നത് അദ്ദേഹത്തിന്റെ മറ്റു പുരോഗമന വാദങ്ങളെ അപ്പാടെ റദ്ദാക്കിക്കളയുന്നുണ്ടെന്ന് രജിത്തിന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് എഴുത്തുകാരി ശാരദക്കുട്ടി പറയുന്നു. ഈ പരസ്യം അങ്ങേയറ്റം സാമൂഹ്യ വിരുദ്ധവും മനുഷ്യ വിരുദ്ധവുമാണെന്നും പ്രിഥ്വിരാജ് പിന്മാറി മാതൃകയാകണമെന്നും ശാരദക്കുട്ടി ആവശ്യപ്പെടുന്നു.

പോസ്റ്റ് വായിക്കാം

സ്ത്രീവിരുദ്ധ ഡയലോഗുകൾ സിനിമകളിൽ പറയില്ല എന്നതടക്കം പല ഉറച്ച തീരുമാനങ്ങളുമെടുത്ത് പുരോഗമന പക്ഷത്തെന്ന് ഉറപ്പിച്ച നടൻ…

Posted by Saradakutty Bharathikutty on Tuesday, May 22, 2018

ഇത് അസെറ്റ് ഗ്രൂപിന്റെ ghettoization പദ്ധതിയാണെങ്കിൽ അനുവദിക്കരുത് .

Posted by M Faizal Gvr on Tuesday, May 22, 2018