ആദിവാസികളുടെ കാൽതൊട്ട് ചുംബിച്ച് നിൽപ്പ് സമരത്തിന് വിദ്യാർത്ഥികളുടെ ഐക്യദാർഢ്യം

സെക്രട്ടറിയേറ്റിന് മുൻപിൽ തുടരുന്ന ആദിവാസികളുടെ നിൽപ്പ് സമരത്തിന് മാധ്യമ വിദ്യാർത്ഥികളുടെ ഐക്യദാർഢ്യ പ്രഖ്യാപനം. കൊച്ചി തേവര സേക്രഡ് ഹാർട്ട് കോളജിലെ മാധ്യമ വിദ്യാത്ഥികളാണ് സമരത്തിന് പിന്തുണയുമായി എത്തിയത്. സമരപ്പന്തലിലെ ആദിവാസികളെ ആലിംഗനം ചെയ്തും കാൽതൊട്ട് ചുംബിച്ചുമാണ് വിദ്യാർത്ഥികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
 | 
ആദിവാസികളുടെ കാൽതൊട്ട് ചുംബിച്ച് നിൽപ്പ് സമരത്തിന് വിദ്യാർത്ഥികളുടെ ഐക്യദാർഢ്യം


തിരുവനന്തപുരം
: സെക്രട്ടറിയേറ്റിന് മുൻപിൽ തുടരുന്ന ആദിവാസികളുടെ നിൽപ്പ് സമരത്തിന് മാധ്യമ വിദ്യാർത്ഥികളുടെ ഐക്യദാർഢ്യ പ്രഖ്യാപനം. കൊച്ചി തേവര സേക്രഡ് ഹാർട്ട് കോളജിലെ മാധ്യമ വിദ്യാത്ഥികളാണ് സമരത്തിന് പിന്തുണയുമായി എത്തിയത്. സമരപ്പന്തലിലെ ആദിവാസികളെ ആലിംഗനം ചെയ്തും കാൽതൊട്ട് ചുംബിച്ചുമാണ് വിദ്യാർത്ഥികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

ആദിവാസികളെ തുല്യരായി കണക്കാക്കിയാണ് ഇത്തരമൊരു ഐക്യദാർഢ്യ പ്രഖ്യാപനമെന്ന് വിദ്യാർത്ഥികൾ പറയുന്നു. കോളജിൽ നിന്ന് മുപ്പതോളം വിദ്യാർത്ഥികളാണ് പിന്തുണയുമായി എത്തിയത്. ജിബിൻ, ശശികുമാർ, മനീഷ്, അരുൺ, ഗോപിനാഥ് തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.

ഗോത്ര മഹാസഭയുടെ നേതൃത്വത്തിലാരംഭിച്ച സമരം ഇന്ന് 117 ദിവസം പിന്നിട്ടു. ആദിവാസി മേഖലയെ ഭരണഘടനയുടെ അഞ്ചാം പട്ടികയിൽപ്പെടുത്തി ആദിവാസി പഞ്ചായത്തുകൾ പ്രഖ്യാപിക്കുക, ആദിവാസി മിഷൻ പുനരുജ്ജീവിപ്പിക്കക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ആദിവാസികൾ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിൽപ് സമരം നടത്തുന്നത്.