സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം; വിയോജിപ്പുള്ള ജേണലിസ്റ്റുകള്‍ രാജിവെക്കണമെന്ന് സൗത്ത്‌ലൈവ് മാനേജ്‌മെന്റ്;

ദിലീപിന് അനുകൂലമായി ലേഖനം എഴുതിയ സെബാസ്റ്റ്യന് പോളിന്റെ നിലപാടിനോട് യോജിക്കാത്ത ജേണലിസ്റ്റുകള് പുറത്തുപോകണമെന്ന് സൗത്ത്ലൈവ് മാനേജ്മെന്റ്. സെബാസ്റ്റ്യന് പോളിന്റെ നയമാണ് സ്ഥാപനത്തിന്റേതെന്നും മാനേജ്മെന്റ് അറിയിച്ചതായി എക്സിക്യൂട്ടീവ് എഡിറ്റര് എന്.കെ.ഭൂപേഷ് ഫേസ്ബുക്ക് പോസ്റ്റില് അറിയിച്ചു. മാനേജിംഗ് ഡയറക്ടര് സാജ് കുര്യനും സി ഇ ഒ ജോഷി സിറിയക്കുമാണ് തീരുമാനം അറിയിച്ചത്. കുറ്റാരോപിതന്റെ മനുഷ്യാവകാശമാണ് ഉയര്ത്തിപ്പിടിക്കേണ്ടതെന്ന എഡിറ്റോറിയല് നയംമാറ്റത്തോട് വിയോജിക്കുന്നതായി മാധ്യമപ്രവര്ത്തകര് അറിയിച്ചതായും ഭൂപേഷ് പറയുന്നു.
 | 

സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം; വിയോജിപ്പുള്ള ജേണലിസ്റ്റുകള്‍ രാജിവെക്കണമെന്ന് സൗത്ത്‌ലൈവ് മാനേജ്‌മെന്റ്;

ദിലീപിന് അനുകൂലമായി ലേഖനം എഴുതിയ സെബാസ്റ്റ്യന്‍ പോളിന്റെ നിലപാടിനോട് യോജിക്കാത്ത ജേണലിസ്റ്റുകള്‍ പുറത്തുപോകണമെന്ന് സൗത്ത്‌ലൈവ് മാനേജ്‌മെന്റ്. സെബാസ്റ്റ്യന്‍ പോളിന്റെ നയമാണ് സ്ഥാപനത്തിന്റേതെന്ന് മാനേജ്‌മെന്റ് അറിയിച്ചതായി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്‍.കെ.ഭൂപേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. മാനേജിംഗ് ഡയറക്ടര്‍ സാജ് കുര്യനും സി ഇ ഒ ജോഷി സിറിയക്കുമാണ് തീരുമാനം അറിയിച്ചത്. കുറ്റാരോപിതന്റെ മനുഷ്യാവകാശമാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന എഡിറ്റോറിയല്‍ നയംമാറ്റത്തോട് വിയോജിക്കുന്നതായി മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചതായും ഭൂപേഷ് പറയുന്നു.

സൗത്ത് ലൈവിന്റെ നിലപാട് അറിയിച്ച് മറ്റ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ സഹപ്രവര്‍ത്തകരുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന തരത്തില്‍ സെബാസ്റ്റിയന്‍ പോള്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നും അതില്‍ കടുത്ത വിയോജിപ്പ് ഉണ്ടെന്നും മാനേജ്‌മെന്റിനെ മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചു. സെബാസ്റ്റ്യന്‍ പോളിന്റെ നിലപാടുകള്‍ക്ക് വേണ്ടി സൗത്ത്‌ലൈവിന്റെ വിശ്വാസ്യതയാണ് ഇല്ലാതാക്കുന്നത്. കടുത്ത സ്ത്രീവിരുദ്ധതയും വ്യക്തിവിദ്വേഷവും പ്രതിഫലിക്കുന്ന മനുഷ്യത്വവിരുദ്ധമായ ഈ ലേഖനം കേരള സമൂഹം ചര്‍ച്ച ചെയ്ത് തള്ളിക്കളഞ്ഞിട്ടും അതിലെ നിലപാടുകളാണ് സൗത്ത് ലൈവിന്റെ തുടര്‍നയമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മാനേജ്മെന്റ് എന്നീ വിമര്‍ശനങ്ങളും ജീവനക്കാര്‍ ഉന്നയിച്ചു.

വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള യോഗത്തില്‍ സെബാസ്റ്റിയന്‍ പോളിന്റെ മനുഷ്യത്വ വിരുദ്ധ നിലപാടുകള്‍ സ്ഥാപനത്തിന്റെ നിലപാടാണെന്ന് ആവര്‍ത്തിക്കുകയായിരുന്നു മാനേജ്‌മെന്റ് എന്ന് മാധ്യംപ്രവര്‍ത്തകര്‍ പറയുന്നു. മാനേജ്‌മെന്റ് നിലപാട് അംഗീകരിക്കാന്‍ തയ്യാറല്ല, ഈ നിലപാടിനോട് യോജിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന് അനുകൂലമായി ‘സഹാനുഭൂതി കുറ്റമല്ല, ദിലീപിന് വേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം’ എന്ന പേരില്‍ സെബാസ്റ്റ്യന്‍ പോള്‍ എഴുതി സൗത്ത് ലൈവില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ലേഖനം പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നതാണെന്നും ലേഖനത്തിലെ അഭിപ്രായങ്ങള്‍ എഡിറ്റോറിയല്‍ നിലപാടല്ലെന്നുമാണ് മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കിത്. ലേഖനത്തിനെതിരെ സോഷ്യല്‍ മീഡിയയിലും പുറത്തും അഭിപ്രായങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

പോസ്റ്റ് കാണാം

നടി ആക്രമിക്കപ്പെട്ട കേസില്‍ സൗത്ത് ലൈവ് എഡിറ്റര്‍ ഇന്‍ ചീഫ് സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ‘സഹാനുഭൂതി കുറ്റമല്ല, ദിലീപിന് വേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം’ – ലേഖനം(സെപ്തംബര്‍ 10) സൗത്ത് ലൈവ് എന്ന മാധ്യമ സ്ഥാപനത്തിന്റെ നിലപാടാണെന്ന് മാനേജ്‌മെന്റ് ഇന്ന് അറിയിച്ചിരിക്കുന്നു. ചീഫ് എഡിറ്ററുടെ ലേഖനത്തോട് വിയോജിപ്പുള്ളവര്‍ പുറത്തുപോകണം എന്ന സെബാസ്റ്റിയന്‍ പോളിന്റെ പ്രഖ്യാപനവും സൗത്ത് ലൈവിന്റെ നിലപാടാണെന്ന് മാനേജ്മെന്റ് ഔദ്യോഗികമായി ജീവനക്കാരുടെ യോഗം വിളിച്ച് അറിയിച്ചിരിക്കുന്നു. മാനേജിംഗ് ഡയറക്ടര്‍ സാജ് കുര്യനും സി ഇ ഒ ജോഷി സിറിയക്കുമാണ് തീരുമാനം ഞങ്ങള്‍ ജീവനക്കാരെ അറിയിച്ചിരിക്കുന്നത്.

ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍ പോളിന്റെ നയം അതെന്താണോ അതാണ് സൗത്ത് ലൈവ് എന്ന മാധ്യമത്തിന്റെ നയം എന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നതിന് പകരം കുറ്റാരോപിതന്റെ മനുഷ്യാവകാശമാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന എഡിറ്റോറിയല്‍ നയംമാറ്റത്തോട് അതിശക്തമായി വിയോജിക്കുന്നതായി ഞങ്ങള്‍ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും യോഗത്തില്‍ എം ഡി സാജ് കുര്യനെയും സിഇഒയെയും അറിയിച്ചു. സൗത്ത് ലൈവിന്റെ നിലപാട് അറിയിച്ച് മറ്റ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ അദ്ദേഹം സഹപ്രവര്‍ത്തകരുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന തരത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങളിലുള്ള കടുത്ത വിയോജിപ്പും മാനേജ്മെന്റിനെ എല്ലാ ജീവനക്കാരും അറിയിച്ചു.

എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്‍ കെ ഭൂപേഷ്, സീനിയര്‍ എഡിറ്റര്‍ സി പി സത്യരാജ് , അസോസിയേറ്റ് എഡിറ്റര്‍ മനീഷ് നാരായണന്‍ എന്നിവര്‍ സെബാസ്റ്റ്യന്‍ പോളിന്റെ നിലപാടുകള്‍ക്ക് വേണ്ടി, സൗത്ത് ലൈവ് എന്ന മാധ്യമത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്ന നടപടിയെ വിമര്‍ശിച്ചു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള യോഗത്തിലാണ് സെബാസ്റ്റ്യന്‍ പോളിന്റെ മനുഷ്യത്വ വിരുദ്ധ നിലപാടുകളാണ് സ്ഥാപനത്തിന്റെതെന്ന നിലപാട് ഇവര്‍ ആവര്‍ത്തിച്ചത്. മാനേജ്മെന്റിന്റെ നിലപാടിനോട് യോജിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കൂ എന്ന് യോഗത്തില്‍ ഒന്നടങ്കം ആവശ്യപ്പെട്ടു.

കടുത്ത സ്ത്രീവിരുദ്ധതയും വ്യക്തിവിദ്വേഷവും പ്രതിഫലിക്കുന്ന മനുഷ്യത്വവിരുദ്ധമായ ഈ ലേഖനം കേരള സമൂഹം ചര്‍ച്ച ചെയ്ത് തള്ളിക്കളഞ്ഞിട്ടും ആ ലേഖനത്തിലെ നിലപാടുകളാണ് സൗത്ത് ലൈവിന്റെ തുടര്‍നയമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മാനേജ്മെന്റ്. ഈ നിലപാടിനെ അംഗീകരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. നടിയെ ആക്രമിച്ചവര്‍ക്കും ആസൂത്രണം ചെയ്തവര്‍ക്കും അനുകൂലമായി സഹതാപതരംഗം സൃഷ്ടിക്കാനുള്ള ശ്രമത്തിനിടയിലും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ.

നടി ആക്രമിക്കപ്പെട്ട കേസില്‍ സൗത്ത് ലൈവ് എഡിറ്റര്‍ ഇന്‍ ചീഫ് സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ 'സഹാനുഭൂതി കുറ്റമല്ല, ദിലീപിന് …

Posted by NK Bhoopesh on Thursday, September 14, 2017