അധ്യാപകരും ജീവനക്കാരും ഇന്നു പണിമുടക്കുന്നു

തിരുവനന്തപുരം: ഒരുവിഭാഗം സംസ്ഥാന ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കുന്നു. ഇടത് അനുകൂല ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ളോയീസ് ആൻഡ് ടീച്ചേഴ്സ്, അധ്യാപക സർവ്വീസ് സംഘടനാ സമരസമിതി എന്നിവയിലെ അംഗങ്ങളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. 2014 ജൂലൈ ഒന്നു മുതൽ അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കുക, അഞ്ചുവർഷ തത്ത്വം ഉറപ്പാക്കി ശമ്പള പരിഷ്കരണം നടപ്പാക്കുക. 30,500 തസ്തികകൾ വെട്ടിക്കുറക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക. അധ്യാപക വിദ്യാർഥി അനുപാതം കാലോചിതമായി പുനഃക്രമീകരിക്കുക, അധ്യാപകരുടെ ജോലിസ്ഥിരത ഉറപ്പുവരുത്തുക, പങ്കാളിത്ത പെൻഷൻ
 | 

അധ്യാപകരും ജീവനക്കാരും ഇന്നു പണിമുടക്കുന്നു

തിരുവനന്തപുരം: ഒരുവിഭാഗം സംസ്ഥാന ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കുന്നു. ഇടത് അനുകൂല ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്‌ളോയീസ് ആൻഡ് ടീച്ചേഴ്‌സ്, അധ്യാപക സർവ്വീസ് സംഘടനാ സമരസമിതി എന്നിവയിലെ അംഗങ്ങളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. 2014 ജൂലൈ ഒന്നു മുതൽ അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കുക, അഞ്ചുവർഷ തത്ത്വം ഉറപ്പാക്കി ശമ്പള പരിഷ്‌കരണം നടപ്പാക്കുക. 30,500 തസ്തികകൾ വെട്ടിക്കുറക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക. അധ്യാപക വിദ്യാർഥി അനുപാതം കാലോചിതമായി പുനഃക്രമീകരിക്കുക, അധ്യാപകരുടെ ജോലിസ്ഥിരത ഉറപ്പുവരുത്തുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

സമരത്തെ നേരിടാൻ സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നത്തെ ഹാജർ പട്ടിക ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ലാ സബ് ഓഫീസുകളിൽനിന്ന് സമാഹരിച്ച് രാവിലെ 10.30ന് പൊതുഭരണ വകുപ്പിനെ അറിയിക്കാനും നിർദേശമുണ്ട്. ഫെഡറേഷൻ ഓഫ് എംപ്‌ളോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷനും (ഫെറ്റോ) വ്യാഴാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

പണിമുടക്ക് രാഷ്ട്രീയ പ്രേരിതമാണെന്നും ജീവനക്കാർ ഇത് തള്ളണമെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ശമ്പള കമ്മീഷൻ റിപ്പോർട്ട് കിട്ടിയാലുടൻ തീരുമാനം എടുക്കുമെന്നും മന്ത്രിസഭാ യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു. പണിമുടക്കിൽ പങ്കെടുക്കാതെ ഓഫീസുകളിലെത്തുന്ന ജീവനക്കാർക്ക് പൂർണ സംരക്ഷണം സർക്കാർ ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അറിയിച്ചു.