നിയമസഭയിലെ ലഡു വിതരണം തെറ്റെന്ന് സ്പീക്കർ

നിയമസഭയിൽ ഭരണപക്ഷ എംഎൽഎമാർ ലഡു വിതരണം നടത്തിയത് തെറ്റായ നടപടിയെന്ന് സ്പീക്കർ എൻ.ശക്തൻ. ഇക്കാര്യത്തിൽ എം.എൽ.എമാരെ താക്കീത് ചെയ്യുമെന്നും ശക്തൻ അറിയിച്ചു.
 | 

നിയമസഭയിലെ ലഡു വിതരണം തെറ്റെന്ന് സ്പീക്കർ

കോട്ടയം: നിയമസഭയിൽ ഭരണപക്ഷ എംഎൽഎമാർ ലഡു വിതരണം നടത്തിയത് തെറ്റായ നടപടിയെന്ന് സ്പീക്കർ എൻ.ശക്തൻ. ഇക്കാര്യത്തിൽ എം.എൽ.എമാരെ താക്കീത് ചെയ്യുമെന്നും ശക്തൻ അറിയിച്ചു.

ബജറ്റ് അവതരണ ദിവസം സഭയിൽ നടന്ന സംഭവങ്ങളിൽ അങ്ങേയറ്റം വിഷമവും പ്രയാസവുമുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല. എന്തെങ്കിലും പറഞ്ഞാൽ അത് ഭരണപക്ഷത്തിന് അനുകൂലമായെന്നോ പ്രതിപക്ഷത്തിന് പ്രതികൂലമായെന്നോ ആരോപണം ഉണ്ടാവും. താൻ ഏകപക്ഷീയമായി പെരുമാറിയെന്ന വാദം ശരിയല്ല. സ്പീക്കർ എന്ന നിലയിൽ തന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഒന്നും പറയുന്നില്ലെന്നും ശക്തൻ പറഞ്ഞു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.