അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തതിനു ശേഷം ഭീഷണി കോളുകള്‍; പരാതിയുമായി ശ്വേത മേനോന്‍

അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞടുത്തതിനു ശേഷം ഭീഷണി കോളുകള് ലഭിച്ചെന്ന് ശ്വേത മേനോന്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തതായുള്ള അറിയിപ്പ് ലഭിച്ചതിനു ശേഷം ചിലര് തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ശ്വേത മേനോന് പറഞ്ഞു. മുംബൈ സൈബര് സെല്ലില് പരാതി നല്കിയിരിക്കുകയാണ് ശ്വേത.
 | 

അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തതിനു ശേഷം ഭീഷണി കോളുകള്‍; പരാതിയുമായി ശ്വേത മേനോന്‍

മുംബൈ: അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞടുത്തതിനു ശേഷം ഭീഷണി കോളുകള്‍ ലഭിച്ചെന്ന് ശ്വേത മേനോന്‍. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തതായുള്ള അറിയിപ്പ് ലഭിച്ചതിനു ശേഷം ചിലര്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ശ്വേത മേനോന്‍ പറഞ്ഞു. മുംബൈ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരിക്കുകയാണ് ശ്വേത.

അറിയാത്ത നമ്പറുകളില്‍ നിന്ന് രാവിലെ മുതല്‍ ഭീഷണികള്‍ ലഭിക്കുന്നുണ്ടെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ് ഈ കോളുകള്‍ ലഭിച്ചതെന്നും ശ്വേത പറഞ്ഞു. ഇവ തമ്മില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും ശ്വേത പറഞ്ഞു. ഇതേ ഇന്‍ഡസ്ട്രി തന്നെ നിങ്ങളെ വഞ്ചിക്കുമെന്നായിരുന്നു ഒരാള്‍ പറഞ്ഞതെന്നും ശ്വേത അറിയിച്ചു.