”ബസില്‍ ശല്യം ചെയ്യുന്നത് കിഴവന്‍മാര്‍, പയ്യന്‍മാര്‍ ശല്യം ചെയ്താല്‍ പെമ്പിള്ളേര് ആസ്വദിച്ചോളും”; സ്ത്രീവിരുദ്ധ ട്വീറ്റുമായി ടി.ജി.മോഹന്‍ദാസ്

ട്വിറ്ററില് സ്ത്രീവിരുദ്ധ പരാമര്ശവുമായി ആര്എസ്എസ് നേതാവ് ടി.ജി.മോഹന്ദാസ്.
 | 
”ബസില്‍ ശല്യം ചെയ്യുന്നത് കിഴവന്‍മാര്‍, പയ്യന്‍മാര്‍ ശല്യം ചെയ്താല്‍ പെമ്പിള്ളേര് ആസ്വദിച്ചോളും”; സ്ത്രീവിരുദ്ധ ട്വീറ്റുമായി ടി.ജി.മോഹന്‍ദാസ്

ട്വിറ്ററില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ആര്‍എസ്എസ് നേതാവ് ടി.ജി.മോഹന്‍ദാസ്. ബസില്‍ ശല്യം ചെയ്യുന്നത് കിഴവന്‍മാരാണെന്നും പയ്യന്‍മാര്‍ ശല്യം ചെയ്താല്‍ പെമ്പിള്ളേര് ആസ്വദിച്ചോളുമെന്നുമാണ് ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖ് ട്വീറ്റില്‍ പറയുന്നത്. കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി 65 വയസ് കഴിഞ്ഞവര്‍ പുറത്തിറങ്ങരുതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് സ്ത്രീവിരുദ്ധ പരാമര്‍ശമുള്ളത്.

65 വയസ്സ് കഴിഞ്ഞ കിഴവന്മാര്‍ പുറത്തിറങ്ങരുതെന്ന് പറഞ്ഞത് നന്നായി സ്വസ്ഥമായി ഇറങ്ങി നടക്കാമല്ലോ! കിഴവന്മാര്‍ മഹാ ശല്യമാണെന്നേ…ഇല്ലേ? എന്നായിരുന്നു ആദ്യ ട്വീറ്റ്. പിന്നീട് ‘ഞാന്‍ പറഞ്ഞത് സത്യമാണ്. 55 75 വയസ്സുള്ള കിളവന്‍മാരാണ് ചെറുപ്പക്കാരികളെ ബസ്സിലും മറ്റും ശല്യം ചെയ്യുന്നത്. പയ്യന്‍മാരെക്കൊണ്ട് അത്രയ്ക്ക് പ്രശ്നമൊന്നുമില്ല. ഉണ്ടെങ്കില്‍ തന്നെ പെമ്പിള്ളേര് ആസ്വദിച്ചോളും. ഞാനും കിഴവനാണ് എന്നുവെച്ച് സത്യം പറയാതിരിക്കാന്‍ പറ്റില്ല…’ എന്ന ട്വീറ്റുമായി ആദ്യ സന്ദേശത്തെ ന്യായീകരിച്ചുകൊണ്ട് മോഹന്‍ദാസ് രംഗത്തെത്തി.

 

ട്വീറ്റുകളെ വിമര്‍ശിച്ച് നിരവധി പേരാണ് കമന്റുകളുമായെത്തിയത്. നിര്‍ഭയ കേസിലെ നാല് പ്രതികള്‍ക്ക് വധശിക്ഷ നല്‍കിയ അതേ ദിവസം തന്നെ ആര്‍എസ്എസ് നേതാവ് ബലാല്‍സംഗ തമാശയുമായി എത്തിയിരിക്കുകയാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.