നടി താര കല്യാണിന്റെ പ്രൊഫൈലില്‍ മരിച്ചവര്‍ക്കുള്ള റിമെംബറിംഗ് ഫീച്ചര്‍ നല്‍കി ഫേസ്ബുക്ക്

സോഷ്യല് മീഡിയയിലൂടെ ചലച്ചിത്രതാരങ്ങളുള്പ്പെടെയുള്ള പ്രമുഖര് മരിച്ചതായുള്ള വ്യാജ വാര്ത്തകള് പടരാറുണ്ട്. പലപ്പോളും ഉറവിടം പോലും വ്യക്തമാകാത്ത ഇത്തരം വാര്ത്തകള് ഏറെ വിമര്ശനങ്ങളും ഏറ്റുവാങ്ങാറുണ്ട്. എന്നാല് ഫേസ്ബുക്ക് തന്നെ ജീവിച്ചിരിക്കുന്നയാള്ക്ക് മരിച്ചവര്ക്കു നല്കുന്ന റിമെംബറിംഗ് ഫീച്ചര് നല്കിയിരിക്കുകയാണ്. നടി താര കല്യാണിന്റെ പ്രൊഫൈലിലാണ് ഫേസ്ബുക്ക് ഈ ഫീച്ചര് നല്കിയത്.
 | 

നടി താര കല്യാണിന്റെ പ്രൊഫൈലില്‍ മരിച്ചവര്‍ക്കുള്ള റിമെംബറിംഗ് ഫീച്ചര്‍ നല്‍കി ഫേസ്ബുക്ക്

സോഷ്യല്‍ മീഡിയയിലൂടെ ചലച്ചിത്രതാരങ്ങളുള്‍പ്പെടെയുള്ള പ്രമുഖര്‍ മരിച്ചതായുള്ള വ്യാജ വാര്‍ത്തകള്‍ പടരാറുണ്ട്. പലപ്പോളും ഉറവിടം പോലും വ്യക്തമാകാത്ത ഇത്തരം വാര്‍ത്തകള്‍ ഏറെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങാറുണ്ട്. എന്നാല്‍ ഫേസ്ബുക്ക് തന്നെ ജീവിച്ചിരിക്കുന്നയാള്‍ക്ക് മരിച്ചവര്‍ക്കു നല്‍കുന്ന റിമെംബറിംഗ് ഫീച്ചര്‍ നല്‍കിയിരിക്കുകയാണ്. നടി താര കല്യാണിന്റെ പ്രൊഫൈലിലാണ് ഫേസ്ബുക്ക് ഈ ഫീച്ചര്‍ നല്‍കിയത്.

കഴിഞ്ഞയാഴ്ചയായിരുന്നു താരയുടെ ഭര്‍ത്താവ് രാജാറാം മരിച്ചത്. അതിനു ശേഷം അപ്‌ഡേറ്റുകളില്ലാതിരുന്ന പ്രൊഫൈലില്‍ ഒട്ടേറെപ്പേര്‍ അനുശോചന സന്ദേശങ്ങള്‍ കമന്റുകളായി നല്‍കിയിരുന്നു. ഉപയോക്താവിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പ് ഫേസ്ബുക്കിന് നല്‍കിയാല്‍ മാത്രമേ പ്രൊഫൈലില്‍ റിമെംബറിഗ് എന്ന് കാണിക്കൂ എന്നായിരുന്നു ഇത് അവതരിപ്പിക്കുമ്പോള്‍ ഫേസ്ബുക്ക് വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ ഇവയൊന്നും നല്‍കാതെ തന്നെ അനുശോചന സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെടുന്ന പ്രൊഫൈലുകള്‍ പിന്നീട് റിമെംബറിംഗ് ആയി മാറിയിട്ടുണ്ട്. മരിച്ചവരുടെ പ്രൊഫൈലുകളാണ് ഈ വിധത്തില്‍ ഫേസ്ബുക്ക് നിലനിര്‍ത്തുന്നത്.