തെരച്ചിലിനൊടുവില്‍ ആളെക്കിട്ടി; സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി യാത്രക്കാരനെ രക്ഷിച്ച ഹീറോ ഇതാ ഇവിടെയുണ്ട്

സ്വകാര്യബസ് ജീവനക്കാര് ക്രൂരമായി മര്ദ്ദിച്ച കെഎസ്ആര്ടിസി യാത്രക്കാരനെ രക്ഷിച്ചയാളെ ഒടുവില് സോഷ്യല് മീഡിയ കണ്ടെത്തി. കണ്ണൂര് തളിപ്പറമ്പില് യാത്രക്കാരന് മര്ദ്ദനമേല്ക്കുന്നതിന്റെ വീഡിയോ സോഷ്യല് മീഡിയയില് വൈറലായിരുന്നു. ഇതിനിടയില് മര്ദ്ദനം നടത്തിയ ബസ് ജീവനക്കാരനെ കഴുത്തിന് പിടിച്ചു മാറ്റിയയാളെ നിരവധിപേര് പ്രകീര്ത്തിച്ചിരുന്നു. യാത്രക്കാരനെ രക്ഷിച്ച ആ ഹീറോ ആരെന്ന അന്വേഷണത്തിലായിരുന്നു ഇതിനു ശേഷം സോഷ്യല് മീഡിയ.
 | 

തെരച്ചിലിനൊടുവില്‍ ആളെക്കിട്ടി; സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി യാത്രക്കാരനെ രക്ഷിച്ച ഹീറോ ഇതാ ഇവിടെയുണ്ട്

സ്വകാര്യബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി യാത്രക്കാരനെ രക്ഷിച്ചയാളെ ഒടുവില്‍ സോഷ്യല്‍ മീഡിയ കണ്ടെത്തി. കണ്ണൂര്‍ തളിപ്പറമ്പില്‍ യാത്രക്കാരന് മര്‍ദ്ദനമേല്‍ക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനിടയില്‍ മര്‍ദ്ദനം നടത്തിയ ബസ് ജീവനക്കാരനെ കഴുത്തിന് പിടിച്ചു മാറ്റിയയാളെ നിരവധിപേര്‍ പ്രകീര്‍ത്തിച്ചിരുന്നു. യാത്രക്കാരനെ രക്ഷിച്ച ആ ഹീറോ ആരെന്ന അന്വേഷണത്തിലായിരുന്നു ഇതിനു ശേഷം സോഷ്യല്‍ മീഡിയ.

കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവം സ്വദേശി നാസറാണ് സിനിമാ സ്‌റ്റൈലില്‍ യാത്രക്കാരന് രക്ഷകനായി അവതരിച്ചത്. ബിജു നിലങ്ങല്‍ എന്ന ഫേസ്ബുക്ക് യൂസറാണ് ഇയാളെ കണ്ടെത്തിയ വിവരം പോസ്റ്റിലൂടെ അറിയിച്ചത്. തളിപ്പറമ്പ് ബസ് സ്റ്റോപ്പില്‍ വെച്ച് കണ്ണൂര്‍ പയ്യന്നൂര്‍ റൂട്ടിലോടുന്ന മാധവി ബസ് ജീവനക്കാരാണ് കെഎസ്ആര്‍ടിസി യാത്രക്കാരനെ മര്‍ദ്ദിച്ചത്.

#തിരച്ചലിനെടുവില്‍ #ആളെകിട്ടികണ്ണൂർ തളിപ്പറമ്പ്‌ പട്ടുവം സ്വദേശി നാസറാണ്‌ബസ്‌ ജീവനക്കാർ ഒരു നിരാപരാധിയെ വളഞ്ഞിട്ട്‌ തല്ലുമ്പോള്‍ സിനിമാ സ്‌റ്റയിലില്‍ ചാടിയിറങ്ങി രംഗം കയ്യിലെടുത്ത ആ സൂപ്പർതാരം…

Posted by Biju Nillangal on Thursday, May 3, 2018

മാധവിയിലെ ജീവനക്കാരും കെഎസ്ആര്‍ടിസി ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് ഇയാള്‍ക്ക് മര്‍ദ്ദനമേറ്റത്. ഇതു കണ്ട നാട്ടുകാരില്‍ ചിലര്‍ യാത്രക്കാരന്റെ രക്ഷക്കെത്തി. പിന്നെയും മര്‍ദ്ദനം തുടര്‍ന്ന ബസ് ജീവനക്കാരെ നാസര്‍ പിടിച്ചു മാറ്റുന്നത് വീഡിയോയില്‍ വ്യക്തമാണ്.