തിരുവഞ്ചൂർ രാധാകൃഷ്ണനെ ഓർത്തഡോക്‌സ് സഭയുടെ പരിപാടിയിൽ നിന്നും അപമാനിച്ചു വിട്ടു

മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ ഓർത്തഡോക്സ് സഭയുടെ പരിപാടിയിൽ നിന്നും അപമാനിച്ചു വിട്ടതായി റിപ്പോർട്ട്. പളളം സെന്റ് പോൾസ് പളളിയിൽ നടന്ന ചടങ്ങിനിടെയാണ് മന്ത്രിയെ അപമാനിച്ചത്. സുഹൃത്തിന്റെ മകന് പട്ടം കൊടുക്കുന്ന ചടങ്ങിനെത്തിയതായിരുന്നു സ്ഥലം എം.എൽ.എ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. മന്ത്രി സ്ഥലത്തെത്തുമ്പോൾ. കാതോലിക്ക ബാവ പ്രസംഗിച്ചുകൊണ്ടിരിക്കയായിരുന്നു.
 | 
തിരുവഞ്ചൂർ രാധാകൃഷ്ണനെ ഓർത്തഡോക്‌സ് സഭയുടെ പരിപാടിയിൽ നിന്നും അപമാനിച്ചു വിട്ടു

കോട്ടയം: മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ ഓർത്തഡോക്‌സ് സഭയുടെ പരിപാടിയിൽ നിന്നും അപമാനിച്ചു വിട്ടതായി റിപ്പോർട്ട്. പളളം സെന്റ് പോൾസ് പളളിയിൽ നടന്ന ചടങ്ങിനിടെയാണ് മന്ത്രിയെ അപമാനിച്ചത്. സുഹൃത്തിന്റെ മകന് പട്ടം കൊടുക്കുന്ന ചടങ്ങിനെത്തിയതായിരുന്നു സ്ഥലം എം.എൽ.എ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. മന്ത്രി സ്ഥലത്തെത്തുമ്പോൾ. കാതോലിക്ക ബാവ പ്രസംഗിച്ചുകൊണ്ടിരിക്കയായിരുന്നു.

മന്ത്രിമാരെ ബഹിഷ്‌കരിക്കാൻ തീരുമാനമുളളപ്പോൾ തിരുവഞ്ചൂർ പങ്കെടുക്കുന്നത് ഉചിതമല്ലെന്ന് കാതോലിക്ക ബാവ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ പറഞ്ഞു. ഇതോടെ തിരുവഞ്ചൂർ വേദി വിട്ടു. മന്ത്രിയെ കണ്ടതോടെ സർക്കാർ സ്വീകരിക്കുന്ന നിലപാടുകളിലുളള അതൃപ്തി ബാവ അറിയിച്ചു. മുഖ്യമന്ത്രിയടക്കമുളളവരെ ബഹിഷ്‌കരിക്കാൻ സഭ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മന്ത്രി ചടങ്ങിൽ പങ്കെടുക്കുന്നത് അനുചിതമാണെന്ന് ബാവ പറഞ്ഞു. വിമർശനം വ്യക്തിപരമല്ലെന്നും സഭയുടെ നയപരമായ തീരുമാനമാണെന്നും കാതോലിക്ക പറഞ്ഞു. അതേസമയം ചടങ്ങിൽ ഒരു അനിഷ്ട സംഭവവും ഉണ്ടായില്ലെന്ന് തിരുവഞ്ചൂർ പ്രതികരിച്ചു. പളളിയിൽ ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് താൻ മടങ്ങിയതെന്നും തിരുവഞ്ചൂർ പറഞ്ഞു.

സഭയോടുളള സർക്കാർ സമീപനത്തിൽ പ്രതിക്ഷേധിച്ചാണ് മുഖ്യമന്ത്രിയടക്കമുളള 6 മന്ത്രിമാരെ ബഹിഷ്‌കരിക്കാൻ ഓർത്തഡോക്‌സ് സഭ തീരുമാനിച്ചത്. മുഖ്യമന്ത്രി അടക്കമുളള മന്ത്രിമാരുമായി വേദി പങ്കിടുകയോ സഭയുടെ പരിപാടികളിൽ പങ്കെടുപ്പിക്കയോ ചെയ്യേണ്ടെന്ന നിലപാടിലാണ് സഭ. യാക്കോബായ സഭയ്ക്കു സർക്കാർ അമിത പ്രാധാന്യം നൽകുകയാണെന്ന് ആരോപിച്ചാണ് മന്ത്രിമാരെ ബഹിഷ്‌കരിക്കാൻ ഓർത്തഡോക്‌സ് സഭ തീരുമാനിച്ചത്. മുഖ്യമന്ത്രിക്ക് എങ്ങനെയെങ്കിലും ഭരണം തുടർന്നുകൊണ്ടുപോയാൽ മതി. അതിന് ഓർത്തഡോക്‌സ് സഭയെ കിട്ടില്ലെന്ന് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവ വ്യക്തമാക്കിയിരുന്നു.
കടപ്പാട്: റിപ്പോർട്ടർ ടിവി