പ്രധാനമന്ത്രിയെ കൊന്ന് തിന്നുവെന്ന് പോസ്റ്റ്, തെറിവിളിയുമായി സംഘപരിവാര്‍; മാപ്പ് പറഞ്ഞ് ടിനി ടോം; വീഡിയോ

1672ല് കലിപൂണ്ട ഡച്ച് ജനക്കൂട്ടം തങ്ങളുടെ പ്രധാനമന്ത്രിയെ കൊന്നു തിന്നുവെന്ന ടിനി ടോമിന്റെ പോസ്റ്റിന് തെറിവിളിയുമായി സംഘപരിവാര് അനുകൂലികള്.
 | 
പ്രധാനമന്ത്രിയെ കൊന്ന് തിന്നുവെന്ന് പോസ്റ്റ്, തെറിവിളിയുമായി സംഘപരിവാര്‍; മാപ്പ് പറഞ്ഞ് ടിനി ടോം; വീഡിയോ

1672ല്‍ കലിപൂണ്ട ഡച്ച് ജനക്കൂട്ടം തങ്ങളുടെ പ്രധാനമന്ത്രിയെ കൊന്നു തിന്നുവെന്ന ടിനി ടോമിന്റെ പോസ്റ്റിന് തെറിവിളിയുമായി സംഘപരിവാര്‍ അനുകൂലികള്‍. ഒടുവില്‍ പോസ്റ്റ് പിന്‍വലിച്ച് ക്ഷമാപണവുമായി ടിനി ടോം. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രതികരണവുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായാണ് ടിനി ടോം ജനക്കൂട്ടം പ്രധാനമന്ത്രിയെ കൊന്നു തിന്നുവെന്ന് രേഖപ്പെടുത്തിയ ചിത്രം പോസ്റ്റ് ചെയ്തത്.

തന്റെ പോസ്റ്റ് തെറ്റായ വിധത്തില്‍ വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് ഫെയിസ്ബുക്ക് ലൈവില്‍ ടിനി ടോം പറഞ്ഞു. പ്രധാനമന്ത്രിയെ കൊല്ലാന്‍ ആഹ്വാനം ചെയ്തുവെന്ന് ആരോപിച്ചാണ് സംഘപരിവാര്‍ അണികള്‍ ടിനി ടോമിന്റെ പേജിലും പ്രൊഫൈലിലും ആക്രമണം നടത്തുന്നത്. സ്‌ക്രീന്‍ ഷോട്ടുകള്‍ വെച്ച് പരാതി നല്‍കുമെന്നുള്ള ഭീഷണിയും കമന്റ് ബോക്‌സിലുണ്ട്.

വീഡിയോ കാണാം

Posted by Tiny Tom on Wednesday, December 18, 2019

Posted by Tiny Tom on Wednesday, December 18, 2019