ഉളുപ്പ് വേണ്ടേ ഏഷ്യാനെറ്റ് ന്യൂസേ; തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടിന് മറുപടിയുമായി ടൊവീനോ

സിനിമയില്ലെങ്കില് പറമ്പില് കിളച്ചു ജീവിക്കും എന്ന തലക്കെട്ടുമായി തന്നെക്കുറിച്ച് വാര്ത്ത പ്രസിദ്ധീകരിച്ച ഏഷ്യനെറ്റ് ന്യൂസിന് മറുപടിയുമായി നടന് ടൊവീനോ.
 | 
ഉളുപ്പ് വേണ്ടേ ഏഷ്യാനെറ്റ് ന്യൂസേ; തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടിന് മറുപടിയുമായി ടൊവീനോ

സിനിമയില്ലെങ്കില്‍ പറമ്പില്‍ കിളച്ചു ജീവിക്കും എന്ന തലക്കെട്ടുമായി തന്നെക്കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ച ഏഷ്യനെറ്റ് ന്യൂസിന് മറുപടിയുമായി നടന്‍ ടൊവീനോ. വാര്‍ത്താ ലിങ്ക് പ്രസിദ്ധീകരിച്ച ഏഷ്യാനെറ്റിന്റെ വീഡിയോ വാര്‍ത്തയുടെ ഫെയിസ്ബുക്ക് ലിങ്കിലാണ് താരത്തിന്റെ കമന്റ് പ്രത്യക്ഷപ്പെട്ടത്. ലേശം ഉളുപ്പ് വേണ്ടേ ഏഷ്യാനെറ്റ് ന്യൂസേ, ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഹെഡിംഗ് കൊടുത്ത് ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് നിങ്ങള് കിളക്കാന്‍ പോകുന്നതു തന്നെയാണെന്ന് കമന്റില്‍ ടൊവീനോ പറഞ്ഞു. ഷെയിം ഓണ്‍ യൂ ഏഷ്യാനെറ്റ് ന്യൂസ് എന്നു പറഞ്ഞാണ് കമന്റ് അവസാനിപ്പിക്കുന്നത്.

ഉളുപ്പ് വേണ്ടേ ഏഷ്യാനെറ്റ് ന്യൂസേ; തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടിന് മറുപടിയുമായി ടൊവീനോ

ജിമ്മില്‍ പോകുന്നതു പോലെ എളുപ്പമല്ല പറമ്പിലെ പണി എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത പേജിലെത്തിയപ്പോള്‍ സിനിമയില്ലെങ്കില്‍ കിളച്ചു ജീവിക്കും എന്ന സബ് ഹെഡിംഗുമായാണ് പ്രത്യക്ഷപ്പെട്ടത്. ഇന്നേ വരെ ഒരു പരീക്ഷയിലും എപ്ലസ് കിട്ടിയിട്ടില്ലെന്ന് ടൊവീനോ എന്നും ഫെയിസ്ബുക്ക് പേജില്‍ പറഞ്ഞിരുന്നു. താരത്തിന്റെ രൂക്ഷമായ പ്രതികരണം എത്തിയതിനു പിന്നാലെ വീഡിയോ വാര്‍ത്തയുടെ ലിങ്ക് പേജില്‍ നിന്ന് അപ്രത്യക്ഷമായി. അടുത്തിടെ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകളില്‍ സംഭവിച്ച തെറ്റുകളുടെയും അബദ്ധങ്ങളുടെയും അനുബന്ധമായി സോഷ്യല്‍ മീഡിയ ഇത് ആഘോഷിക്കാന്‍ തുടങ്ങിയതോടെയാണ് ലിങ്ക് പിന്‍വലിച്ചത്.