‘ഉള്ളം’; സൈക്കോളജിക്കല്‍ ത്രില്ലര്‍ സീരീസ് പ്രേക്ഷകരിലേക്ക്; ഒടിടിയില്‍ മലയാളം വെബ് സീരീസുകളും സജീവമാകുന്നു

സൈക്കോളജിക്കല് ത്രില്ലര് വിഭാഗത്തില് പെടുത്താവുന്ന മലയാളം വെബ്സീരീസ് 'ഉള്ളം' ഉടന് എത്തുന്നു.
 | 
‘ഉള്ളം’; സൈക്കോളജിക്കല്‍ ത്രില്ലര്‍ സീരീസ് പ്രേക്ഷകരിലേക്ക്; ഒടിടിയില്‍ മലയാളം വെബ് സീരീസുകളും സജീവമാകുന്നു

സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന മലയാളം വെബ്‌സീരീസ് ‘ഉള്ളം’ ഉടന്‍ എത്തുന്നു. ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യപ്പെടുന്ന മലയാളത്തിലെ രണ്ടാമത് വെബ്‌സീരീസാണ് ഉള്ളം. മനോരമ മാക്‌സിലൂടെ ഉടന്‍ തന്നെ ഉള്ളം പ്രേക്ഷകരിലേക്ക് എത്തും. ലോക്ക് ഡൗണ്‍കാലത്ത് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന വെബ് സീരീസ് കൂടിയാണ് ഇത്. കോവിഡ് കാലത്ത് മറ്റു ഭാഷകളിലെ വെബ് സീരീസുകള്‍ കേരളത്തിലും ജനപ്രീതി നേടിയിരുന്നു. ത്രില്ലര്‍ സ്വഭാവത്തിലുള്ള സീരീസുകളിലൂടെ മലയാളവും ഈ മേഖലയിലേക്ക് ചുവടു വെക്കുകയാണ്.

കുറ്റാന്വേഷണമല്ല, മനോരോഗങ്ങളെക്കുറിച്ചുള്ള ഒരു യാത്രയാണ് ഉള്ളം എന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്ന് സംവിധായകന്‍ ആയില്യന്‍ കരുണാകരന്‍ പറയുന്നു. ഒരു സൈക്കോളജിസ്റ്റ് കഥാപാത്രത്തിലൂടെ തിരക്കഥാകൃത്തിന്റെ കാഴ്ചപ്പാടുകളാണ് ഇതിലൂടെ പറഞ്ഞു പോയിരിക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങള്‍ തന്നെയാണ് സീരീസില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നതെന്നും ആയില്യന്‍ വ്യക്തമാക്കി. ആയില്യന്റെ ഭാര്യയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ സൈലേഷ്യയാണ് സീരീസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

പല കഥകളും അസുഖങ്ങളും കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. സാധാരണക്കാര്‍ക്ക് സ്വാഭാവികമെന്ന് തോന്നുന്ന വിധത്തിലുള്ള മാനസിക പ്രശ്‌നങ്ങളെ സ്‌ക്രീനിലൂടെ അവതരിപ്പിക്കുന്നത് പ്രേക്ഷകരെ പിടിച്ചിരുത്തുമെന്നാണ് കരുതുന്നത്. സമീപ ഭാവിയില്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും ആയില്യന്‍ കൂട്ടിച്ചേര്‍ത്തു.

അഭിമുഖം കാണാം