ജിജി തോംസണെതിരെ വി.എസ്; ചീഫ് സെക്രട്ടറിയുടേത് പുര കത്തുമ്പോൾ വാഴ വെട്ടുന്ന നടപടി

ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ രംഗത്ത്. പുര കത്തുമ്പോൾ വാഴ വെട്ടുന്ന പോലുള്ള നടപടിയാണ് ചീഫ് സെക്രട്ടറി സ്വീകരിക്കുന്നതെന്ന് വി.എസ് പറഞ്ഞു.
 | 

ജിജി തോംസണെതിരെ വി.എസ്; ചീഫ് സെക്രട്ടറിയുടേത് പുര കത്തുമ്പോൾ വാഴ വെട്ടുന്ന നടപടി

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ രംഗത്ത്. പുര കത്തുമ്പോൾ വാഴ വെട്ടുന്ന പോലുള്ള നടപടിയാണ് ചീഫ് സെക്രട്ടറി സ്വീകരിക്കുന്നതെന്ന് വി.എസ് പറഞ്ഞു. ക്ലിഫ് ഹൗസിനെ വെല്ലുന്ന മണി മന്ദിരമാണ് ചീഫ് സെക്രട്ടറിക്ക് വേണ്ടി പണി കഴിക്കുന്നതെന്നും വി.എസ് പറഞ്ഞു.

സരിതയുടെ കത്ത് പുറത്തു വന്നപ്പോഴാണ് ജോസ് മോൻ മഹാനാണെന്ന് കെ.എം മാണിക്ക് മനസിലായതെന്നും വി.എസ് പരിഹസിച്ചു.