വിനായകന്‍ സംവിധായകനാകുന്നു; ചിത്രം അടുത്ത വര്‍ഷം

നടന് വിനായകന് സംവിധായകനാകുന്നു.
 | 
വിനായകന്‍ സംവിധായകനാകുന്നു; ചിത്രം അടുത്ത വര്‍ഷം

നടന്‍ വിനായകന്‍ സംവിധായകനാകുന്നു. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബുവും റീമ കല്ലിങ്കലും നിര്‍മിക്കുന്ന ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആഷിഖ് അബുവാണ് പുറത്തു വിട്ടത്. വിനായകന്‍ രചനയും സംവിധാനവും നിര്‍മിക്കുന്ന ചിത്രത്തിന് പാര്‍ട്ടി എന്നാണ് പേര്. നടനായി സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന വിനായകന്‍ അടുത്ത വര്‍ഷം ആദ്യ സിനിമ എഴുതി സംവിധാനം ചെയ്യുമെന്ന് ആഷിഖ് അബു കുറിച്ചു.

നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന നമ്മുടെ വിനായകൻ അടുത്ത വർഷം ആദ്യ സിനിമ എഴുതിസംവിധാനം ചെയ്യും.
"പാർട്ടി " അടുത്ത വർഷം. #PartyFilm #OPM

Posted by Aashiq Abu on Sunday, September 20, 2020

മാന്ത്രികം എന്ന തമ്പി കണ്ണന്താനം ചിത്രത്തിലൂടെ സിനിമയിലെത്തിയ വിനായകന്‍ വര്‍ഷങ്ങളോളം ചെറിയ കഥാപാത്രങ്ങളില്‍ ഒതുങ്ങുകയായിരുന്നു. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്‌കാരം നേടിയിരുന്നു. ഈ.മ.യൗവിലെ അയ്യപ്പന്‍, തൊട്ടപ്പനിലെ ഇത്താക്ക് തുടങ്ങിയ കഥാപാത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.