വിതുര കേസിലെ ഒന്നാം പ്രതി കീഴടങ്ങി

വിതുര പെൺവാണിഭ കേസിലെ ഒന്നാം പ്രതി കീഴടങ്ങി. വി.ഐ.പി സുരേഷ് എന്നറിയപ്പെടുന്ന സുരേഷാണ് കീഴടങ്ങിയത്. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇയാൾ കീഴടങ്ങിയത്. കഴിഞ്ഞ 17 വർഷമായി സുരേഷ് ഒളിവിലായിരുന്നു. കേസിലെ മറ്റ് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.
 | 
വിതുര കേസിലെ ഒന്നാം പ്രതി കീഴടങ്ങി

 

കൊച്ചി: വിതുര പെൺവാണിഭ കേസിലെ ഒന്നാം പ്രതി കീഴടങ്ങി. വി.ഐ.പി സുരേഷ് എന്നറിയപ്പെടുന്ന സുരേഷാണ് കീഴടങ്ങിയത്. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇയാൾ കീഴടങ്ങിയത്. കഴിഞ്ഞ 17 വർഷമായി സുരേഷ് ഒളിവിലായിരുന്നു. കേസിലെ മറ്റ് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.

1995 നവംബറിലാണ് കേസിനാസ്പദമായ സംഭവം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എത്തിച്ച് പീഡനത്തിനിരയാക്കി എന്നാണ് കേസ്.