തോമസ് ചാണ്ടിയെ അധികാര ദുര്‍മേദസെന്ന് വിളിച്ച് വി.ടി.ബല്‍റാം; രൂപത്തെ കളിയാക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

രാജിക്ക് പിന്നാലെ തോമസ് ചാണ്ടിയെ അധികാര ദുര്മേദസെന്ന് വിളിച്ച് വി.ടി.ബല്റാമിന്റെ പോസ്റ്റ്. കേരള രാഷ്ട്രീയത്തിലെ അധികാര ദുര്മേദസിന് വിശ്രമ ജീവിതം ആശംസിച്ചുകൊണ്ട് സ്നേഹപൂര്വം പാലക്കാട്ടെ കൊച്ചന് എന്നാണ് ബല്റാമിന്റെ പോസ്റ്റ്. പക്ഷേ തടിച്ച ശരീര പ്രകൃതിയുള്ള തോമസ് ചാണ്ടിയുടെ രൂപത്തെ കളിയാക്കുന്നുവെന്ന ആരോപണവുമായി സോഷ്യല് മീഡിയ രംഗത്തെത്തി.
 | 

തോമസ് ചാണ്ടിയെ അധികാര ദുര്‍മേദസെന്ന് വിളിച്ച് വി.ടി.ബല്‍റാം; രൂപത്തെ കളിയാക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

രാജിക്ക് പിന്നാലെ തോമസ് ചാണ്ടിയെ അധികാര ദുര്‍മേദസെന്ന് വിളിച്ച് വി.ടി.ബല്‍റാമിന്റെ പോസ്റ്റ്. കേരള രാഷ്ട്രീയത്തിലെ അധികാര ദുര്‍മേദസിന് വിശ്രമ ജീവിതം ആശംസിച്ചുകൊണ്ട് സ്‌നേഹപൂര്‍വം പാലക്കാട്ടെ കൊച്ചന്‍ എന്നാണ് ബല്‍റാമിന്റെ പോസ്റ്റ്. പക്ഷേ തടിച്ച ശരീര പ്രകൃതിയുള്ള തോമസ് ചാണ്ടിയുടെ രൂപത്തെ കളിയാക്കുന്നുവെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തി.

കേരളത്തിലെ രാഷ്ട്രീയ ദുര്‍മേദസിന് എന്നായിരുന്നു പോസ്റ്റില്‍ ആദ്യം വിശേഷിപ്പിച്ചിരുന്നത്. ബോഡി ഷെയിമിംഗാണ് ബല്‍റാമിന്റെ പോസ്റ്റ് എന്ന് കമന്റ് ബോക്‌സില്‍ ആരോപണം ഉയര്‍ന്നതോടെ അത് അധികാര ദുര്‍മേദസ് എന്ന് ബല്‍റാം തിരുത്തി. മന്ത്രിയുടെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഒന്നും അറിയാത്ത കുട്ടിയെന്ന് തോമസ് ചാണ്ടി വിശേഷിപ്പിച്ചിരുന്നു. പ്രായം പറഞ്ഞ് അധിക്ഷേപിച്ച മന്ത്രിക്ക് അതേ ഭാഷയില്‍ മറുപടി പറഞ്ഞതേയുള്ളുവെന്നാണ് ബല്‍റാം ഇതേക്കുറിച്ച് വിശദീകരിച്ചത്.

രാഷ്ട്രീയത്തിലെ ദുര്‍മേദസ് എന്നത് ശാരീരിക വര്‍ണ്ണനയല്ല. അധികാരത്തെ ദുരുപയോഗിച്ച് തടിച്ചുകൊഴുക്കുന്നവര്‍ എന്ന നിലയില്‍ പതിവായി പറഞ്ഞ് പോരുന്ന ഒരു പ്രയോഗമാണ്. ആളുകള്‍ക്ക് കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ അധികാര ദുര്‍മേദസ് എന്ന് തിരുത്തുന്നതായും ബല്‍റാം വ്യക്തമാക്കി.

പോസ്റ്റ് കാണാം