‘തെരഞ്ഞെടുപ്പില്‍ തോറ്റ എം.പിയുടെ രോദനം’; എക്‌സ് എംപി ബോര്‍ഡില്‍ സമ്പത്തിനെ ട്രോളി വി.ടി ബല്‍റാം

സമ്പത്തിന്റെ വാഹനത്തിന് മുന്നിലെ ബോര്ഡ് സോഷ്യല് മീഡിയയില് ചര്ച്ചയായതിനു പിന്നാലെയാണ് പ്രതികരണവുമായി ബല്റാം രംഗത്ത് വന്നത്.
 | 
‘തെരഞ്ഞെടുപ്പില്‍ തോറ്റ എം.പിയുടെ രോദനം’; എക്‌സ് എംപി ബോര്‍ഡില്‍ സമ്പത്തിനെ ട്രോളി വി.ടി ബല്‍റാം

കൊച്ചി: സ്വന്തം വാഹനത്തിന് മുന്നില്‍ മുന്‍ എം.പിയെന്ന് ബോര്‍ഡ് വെച്ച സിപിഎം നേതാവ് എ.സമ്പത്തിനെ ട്രോളി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. സമ്പത്തിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ബല്‍റാമിന്റെ പ്രതികരണം. സമ്പത്തിന്റെ വാഹനത്തിന് മുന്നിലെ ബോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിനു പിന്നാലെയാണ് പ്രതികരണവുമായി ബല്‍റാം രംഗത്ത് വന്നത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയില്‍പ്പെട്ടവര്‍, എത്രത്തോളം ‘പാര്‍ലമെന്ററി വ്യാമോഹ’ങ്ങള്‍ക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും. ബല്‍റാം ഫെയിസ്ബുക്കില്‍ കുറിച്ചു.

ആറ്റിങ്ങല്‍ സിറ്റിംഗ് എം.പിയായിരുന്ന എ. സമ്പത്തിനെ 39000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് അട്ടിമറിച്ചത്. 2014ല്‍ 60000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സമ്പത്ത് വിജയിച്ചത്. കേരളത്തിലെ കോണ്‍ഗ്രസ് അനുകൂല തരംഗമാണ് അടൂര്‍ പ്രകാശിന്റെ വലിയ വിജയത്തിന് പിന്നിലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.