യുപിഎ ഘടകകക്ഷി എന്‍സിപിക്ക് പാലായില്‍ വിജയം; ഇങ്ങനെ ആശ്വസിക്കട്ടെയെന്ന് വി.ടി ബല്‍റാം

പാലായില് ലീഡിലേക്ക് എത്താന് പോലും കഴിയാതെ വിഷമിക്കുന്ന കേരള കോണ്ഗ്രസിനെയും യുഡിഎഫിനെയും ട്രോളി വി.ടി.ബല്റാം.
 | 
യുപിഎ ഘടകകക്ഷി എന്‍സിപിക്ക് പാലായില്‍ വിജയം; ഇങ്ങനെ ആശ്വസിക്കട്ടെയെന്ന് വി.ടി ബല്‍റാം

പാലായില്‍ ലീഡിലേക്ക് എത്താന്‍ പോലും കഴിയാതെ വിഷമിക്കുന്ന കേരള കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ട്രോളി വി.ടി.ബല്‍റാം. യുപിഎ ഘടകകക്ഷി എന്‍സിപിക്ക് പാലാ മണ്ഡലത്തില്‍ വിജയം. നിയുക്ത എംഎല്‍എ മാണി സി. കാപ്പന് അഭിനന്ദനങ്ങള്‍, തല്‍ക്കാലം ഇങ്ങനെ പറഞ്ഞ് ആശ്വസിക്കട്ടെയെന്ന് ബല്‍റാം ഫെയിസ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെയായിരുന്നു പാലായിലെ ഉപതെരഞ്ഞെടുപ്പിനെ യുഡിഎഫ് നേരിട്ടത്.

കേരളത്തില്‍ എല്‍ഡിഎഫ് ഘടകകക്ഷിയാണെങ്കിലും യുപിഎ മുന്നണിയില്‍ എന്‍സിപി ഘടകകക്ഷിയായിരുന്നു. ഇക്കാര്യം പരാമര്‍ശിച്ചാണ് പരിഹാസം. ചേരിതിരിഞ്ഞ് നിന്ന കേരള കോണ്‍ഗ്രസ് ഇപ്പോള്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുത്തുന്ന വിധത്തിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുകയാണെന്ന വിമര്‍ശനം യുഡിഎഫ് ഘടകകക്ഷി നേതാക്കള്‍ക്കിടയില്‍ ഉണ്ടായിരുന്നു. പരസ്യമായി ആ വിമര്‍ശനം ഉയര്‍ത്തുന്ന ആദ്യ കോണ്‍ഗ്രസ് നേതാവായി ബല്‍റാം മാറിയിരിക്കുകയാണ്.

മുന്‍പ് ധനമന്ത്രിയായിരിക്കെ ബാര്‍കോഴക്കേസില്‍ അകപ്പെട്ട കെ.എം മാണി എല്‍ഡിഎഫ് പ്രതിഷേധത്തിനിടെ ബജറ്റ് അവതരിപ്പിച്ച ശേഷം ലഡു വിതരണം ചെയ്തപ്പോള്‍ അത് വാങ്ങാന്‍ തയ്യാറാകാതിരുന്ന നേതാവ് കൂടിയാണ് ബല്‍റാം.

https://www.facebook.com/vtbalram/posts/10156951208159139?notif_id=1569564343834145&notif_t=notify_me