ഫാന്‍സ് എന്ന മന്ദബുദ്ധിക്കൂട്ടത്തെ അംഗീകരിക്കുന്നുണ്ടെങ്കില്‍ മമ്മൂട്ടി അന്ന രേഷ്മയോട് മാപ്പ് പറയണമെന്ന് വി.ടി.ബല്‍റാം

ഫാന്സ് എന്ന് പറഞ്ഞ് നടക്കുന്ന മന്ദബുദ്ധിക്കൂട്ടത്തെ അംഗീകരിക്കുന്നുണ്ടെങ്കില് അന്ന രേഷ്മ രാജനോട് മമ്മൂട്ടി ക്ഷമാപണം നടത്തണമെന്ന് വി.ടി.ബല്റാം. അല്ലെങ്കില് ആ ആള്ക്കൂട്ടത്തെ തള്ളിപ്പറയണമെന്നും ബല്റാം ഫേസ്ബുക്ക് പോസ്റ്റില് ആവശ്യപ്പെട്ടു. 65 വയസായ, പതിറ്റാണ്ടുകളുടെ അഭിനയ പരിചയമുള്ള മാഹാനടനില് നിന്ന് ശരീരസൗന്ദര്യ-ചര്മ്മകാന്തി പ്രദര്ശനമല്ല മികച്ച റോളുകളാണ് സാമാന്യബുദ്ധിയുള്ള പ്രേക്ഷകര് പ്രതീക്ഷിക്കുന്നതെന്നും ബല്റാം പറയുന്നു.
 | 

ഫാന്‍സ് എന്ന മന്ദബുദ്ധിക്കൂട്ടത്തെ അംഗീകരിക്കുന്നുണ്ടെങ്കില്‍ മമ്മൂട്ടി അന്ന രേഷ്മയോട് മാപ്പ് പറയണമെന്ന് വി.ടി.ബല്‍റാം

ഫാന്‍സ് എന്ന് പറഞ്ഞ് നടക്കുന്ന മന്ദബുദ്ധിക്കൂട്ടത്തെ അംഗീകരിക്കുന്നുണ്ടെങ്കില്‍ അന്ന രേഷ്മ രാജനോട് മമ്മൂട്ടി ക്ഷമാപണം നടത്തണമെന്ന് വി.ടി.ബല്‍റാം. അല്ലെങ്കില്‍ ആ ആള്‍ക്കൂട്ടത്തെ തള്ളിപ്പറയണമെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. 65 വയസായ, പതിറ്റാണ്ടുകളുടെ അഭിനയ പരിചയമുള്ള മാഹാനടനില്‍ നിന്ന് ശരീരസൗന്ദര്യ-ചര്‍മ്മകാന്തി പ്രദര്‍ശനമല്ല മികച്ച റോളുകളാണ് സാമാന്യബുദ്ധിയുള്ള പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെന്നും ബല്‍റാം പറയുന്നു.

പോസ്റ്റ് വായിക്കാം.

തന്റെ ഫാന്‍സ് എന്ന് പറഞ്ഞുനടക്കുന്ന മന്ദബുദ്ധിക്കൂട്ടത്തെ ശ്രീ. മമ്മൂട്ടി അംഗീകരിക്കുന്നുണ്ടെങ്കില്‍ അവരാല്‍ നിരന്തരം ആക്രമിക്കപ്പെടുന്ന യുവനടി രേഷ്മ അന്ന രാജനോട് അദ്ദേഹം ക്ഷമാപണം നടത്താന്‍ തയ്യാറാവണം. അതല്ലെങ്കില്‍ ആ ആള്‍ക്കൂട്ടത്തെ തള്ളിപ്പറയാന്‍ അദ്ദേഹം കടന്നുവരണം. 65 വയസ്സായ, പതിറ്റാണ്ടുകളുടെ അഭിനയപരിചയമുള്ള, ഒരു മഹാനടനില്‍ നിന്ന് ശരീരസൗന്ദര്യ-ചര്‍മ്മകാന്തി പ്രദര്‍ശനമല്ല, മികച്ച ക്യാരക്റ്റര്‍ റോളുകള്‍ തന്നെയാണ് കോമണ്‍സെന്‍സുള്ള പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.