ഷെറിന്റെ മരണം; സിനിയും വെസ്ലിയും സ്വന്തം മകളെ കാണുന്നത് കോടതി വിലക്കി

ഷെറിന് മാത്യൂസിന്റെ മരണത്തില് പിടിയിലായ വളര്ത്തച്ഛന് വെസ്ലി, ഭാര്യ സിനി എന്നിവര്ക്ക് സ്വന്തം മകളെ കാണാനുള്ള അവകാശം കോടതി നിഷേധിച്ചു. ഷെറിന്റെ മരണത്തിന് ഇവര് കാരണക്കാരാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കോടതി നടപടി. രക്ഷിതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തം നിറവേറ്റാന് ഇവര്ക്ക് കഴിയില്ലെന്ന് കോടതി വിലയിരുത്തി.
 | 

ഷെറിന്റെ മരണം; സിനിയും വെസ്ലിയും സ്വന്തം മകളെ കാണുന്നത് കോടതി വിലക്കി

ഹൂസ്റ്റണ്‍: ഷെറിന്‍ മാത്യൂസിന്റെ മരണത്തില്‍ പിടിയിലായ വളര്‍ത്തച്ഛന്‍ വെസ്ലി, ഭാര്യ സിനി എന്നിവര്‍ക്ക് സ്വന്തം മകളെ കാണാനുള്ള അവകാശം കോടതി നിഷേധിച്ചു. ഷെറിന്റെ മരണത്തിന് ഇവര്‍ കാരണക്കാരാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കോടതി നടപടി. രക്ഷിതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ ഇവര്‍ക്ക് കഴിയില്ലെന്ന് കോടതി വിലയിരുത്തി.

ഇവരുടെ മൂന്ന് വയസുള്ള മകള്‍ ബന്ധുക്കള്‍ക്കൊപ്പമാണ് ഇപ്പോള്‍ കഴിയുന്നത്. ഷെറിന്റെ ശരീരത്തില്‍ പരിക്കുകളുണ്ടായിരുന്നതായി പരിശോധനയില്‍ വ്യക്തമായിരുന്നു. കൈകാലുകളിലെ അസ്ഥികള്‍ പലയിടത്തും ഒടിഞ്ഞിരുന്നു. ശരീരത്തില്‍ മുറിവുകള്‍ കരിഞ്ഞതിന്റെ പാടുകള്‍ ഉണ്ടായിരുന്നു.

മരിച്ച ദിവസം കുട്ടിയെ വീട്ടില്‍ തനിച്ചാക്കി വെസ്ലിയും സിനിയും സ്വന്തം കുട്ടിക്കൊപ്പം പുറത്തു പോയിരുന്നതായി സ്ഥിരീകരിച്ചിരുന്നു. ഒക്ടോബര്‍ 7ന് പുലര്‍ച്ചെ 3 മണിയോടെ കുട്ടിയെ കാണാതായെന്നാണ് വെസ്ലി ആദ്യം പോലീസില്‍ അറിയിച്ചത്.പാല് കുടിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് വീടിനു വെളിയില്‍ നിര്‍ത്തിയെന്നും പിന്നീട് നോക്കിയപ്പോള്‍ കാണാനില്ലായിരുന്നുവെന്നുമായിരുന്നു മൊഴി.

പിന്നീട് കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തുള്ള കലുങ്കില്‍ നിന്ന് കണ്ടെത്തി. ഇതിനു ശേഷം നിര്‍ബന്ധിച്ച് പാല് കുടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി മരിച്ചുവെന്ന് വെസ്ലി മൊഴി മാറ്റി. ഇതോടെ ഇയാളെ പോലീസ് അറ്‌സ്റ്റ് ചെയ്യുകയായിരുന്നു.