അഡാറ് ലവിലെ പാട്ട് പിന്‍വലിക്കല്‍; പിന്നണിയില്‍ നടന്നതെന്തെന്ന് ഒമറിന്റെ സുഹൃത്ത് എഴുതുന്നു

അഡാറ് ലവിലെ പാട്ട് പിന്വലിക്കാന് സംവിധായകനെ പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമാക്കി സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വൈറലായ പാട്ടിനെതിരെ പരാതി ഉയര്ന്നത് സംവിധായകന്റെ പബ്ലിസിറ്റി സ്റ്റണ്ടാണെന്ന ആരോപണം ഉയര്ന്ന സാഹചര്യത്തിലാണ് പിന്നണിയില് നടന്ന കാര്യങ്ങള് വിശദീകരിച്ച് സുഹൃത്തായ അനീഷ് ഷംസുദ്ദീന് രംഗത്തെത്തിയത്. സിനിമയുടെ തെലുങ്ക് വികതരണത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നപ്പോളാണ് ഹൈദരാബാദില് പരാതി ഉയരുന്നത്. മുസ്ലീങ്ങള് എതിര്ത്താല് ഹൈദരാബാദില് റിലീസ് ബുദ്ധിമുട്ടായിരിക്കുമെന്നാണ് സംസാരിച്ച നിര്മാതാവ് പറഞ്ഞത്.
 | 

അഡാറ് ലവിലെ പാട്ട് പിന്‍വലിക്കല്‍; പിന്നണിയില്‍ നടന്നതെന്തെന്ന് ഒമറിന്റെ സുഹൃത്ത് എഴുതുന്നു

അഡാറ് ലവിലെ പാട്ട് പിന്‍വലിക്കാന്‍ സംവിധായകനെ പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമാക്കി സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വൈറലായ പാട്ടിനെതിരെ പരാതി ഉയര്‍ന്നത് സംവിധായകന്റെ പബ്ലിസിറ്റി സ്റ്റണ്ടാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പിന്നണിയില്‍ നടന്ന കാര്യങ്ങള്‍ വിശദീകരിച്ച് സുഹൃത്തായ അനീഷ് ഷംസുദ്ദീന്‍ രംഗത്തെത്തിയത്. സിനിമയുടെ തെലുങ്ക് വികതരണത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നപ്പോളാണ് ഹൈദരാബാദില്‍ പരാതി ഉയരുന്നത്. മുസ്ലീങ്ങള്‍ എതിര്‍ത്താല്‍ ഹൈദരാബാദില്‍ റിലീസ് ബുദ്ധിമുട്ടായിരിക്കുമെന്നാണ് സംസാരിച്ച നിര്‍മാതാവ് പറഞ്ഞത്.

ഉടന്‍ തന്നെ നിയമവിദഗ്ദ്ധരുമായി ബന്ധപ്പെട്ടു. കേസ് ചാര്‍ജ് ചെയ്താല്‍ ജാമ്യമില്ലാ കുറ്റമായതുകൊണ്ട് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കേണ്ടി വരുമെന്നും പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുകുയും യാത്രാവിലക്ക് നേരിടേണ്ടി വരികയും ചെയ്യുമെന്നും അവര്‍ അറിയിച്ചു. ഇതൊഴിവാക്കാന്‍ ഔദ്യോഗികമായി പിന്‍വലിക്കല്‍ അല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് അവര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് പാട്ട് പിന്‍വലിക്കാനുള്ള തീരുമാനം ഒമര്‍ലുലു എടുത്തതെന്ന് പോസ്റ്റ് പറയുന്നു.

ചെറിയ ബജറ്റില്‍ നിര്‍മിക്കുന്ന ചിത്രമാണ് ഇത്. ഇന്ത്യ മുഴുവന്‍ കേസ് നടത്താനുള്ള സാമ്പത്തിക സ്ഥിതിയുള്ളയാളല്ല നിര്‍മാതാവ്. ഒരുപാട് ആലോചിച്ച് പലരുമായും ചര്‍ച്ച ചെയ്താണ് പാട്ട് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അതല്ലാതെ ഇല്ലാത്ത കേസ് ഉണ്ടെന്ന് പറയുന്നതും പണം മുടക്കി ഹൈദരാബാദില്‍ കേസ് കൊടുപ്പിച്ചു എന്ന് പറയുന്നതും വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും പോസ്റ്റ് വ്യക്തമാക്കുന്നു.

പോസ്റ്റ് വായിക്കാം

മാണിക്യ മലരായ പൂവി എന്ന ഗാനത്തിനെതിരെ മത മൗലിക വാദികളുടെ ഭീഷണി സംവിധായകന്റെ പബ്ലിസിറ്റി സെറ്റെണ്ട്‌ ആണെന്ന് കുറേപേർ പറയുന്നു .

രണ്ട്‌ കോടി ആളുകൾ ഇതുവരെ കണ്ട്‌ കഴിഞ്ഞ , ലോകത്തിലെ പ്രധാന മാധ്യമങ്ങളിലൊക്കെ പോസ്റ്റിറ്റീവായി ചർച്ച ചെയ്ത ഒരു കലാസൃഷിടിക്ക്‌ ഇതിനു മേലെ എന്ത്‌ പബ്ലിസിറ്റിയാണ്‌ കിട്ടാനുള്ളത്‌ ?

സോംഗിന്റെ റൈറ്റ്സ്‌ റിലീസിനു മുൻപേ വിറ്റതുകൊണ്ട്‌ അതിൽ നിന്നുള്ള ഒരു രൂപ വരുമാനം പോലും ഇവർക്ക്‌ ലഭിക്കുകയുമില്ല . പിന്നെ എന്തിനു വേണ്ടി പബ്ലിസിറ്റി സ്റ്റണ്ട്‌ നടത്തണം ?

PTI റിപ്പോർട്ട്‌ പ്രകാരം ഹൈദരാബാദിലെ ഫലക്‌നുമ പോലീസ്‌ ഡിവിഷ ACP അറിയിക്കുന്നത്‌ ” പരാതി കിട്ടിയത്‌ പ്രകാരം IPC 295A ( മതവികാരം വൃണപ്പെടുത്തി . ജാമ്യമില്ലാ കുറ്റം ) സംവിധായകൻ ഒമർ ലുലുവിനെതിരെ FIR ഇട്ടു എന്നാണു .

ഹൈദരാബാദ്‌ ഫലക്നുമ ഏരിയയിലെ താമസക്കാരായ സഹീർ അലിഖാൻ , മുഖീത്‌ ഖാൻ എന്നിവരുടെ പരാതി പ്രകാരമാണു കേസ്‌ എടുത്തത്‌ . അനൗദ്യോഗികമായി ലഭിക്കുന്ന വിവരം കേസ്‌ നംബർ 37/2018 ആണ്‌ FIR നംബർ എന്നാണു .

ബേസിക്കലി ഒമർ വളരെ അതികെം ഭയപ്പെടുന്ന ഒരു സാധാരണക്കാരനായ മലയാളി യുവാവ്‌ മാത്രമാണു . ഈ വിവാദം ഉണ്ടാവുന്നതിനു മുൻപ്‌ ഒരിക്കൽ ഒമർ വളരെ ഭയപ്പാടോടെ എന്നെ വിളിചിരുന്നു . എന്റ സിനിമക്കെതിരെ RSS കാർ എതിർ പ്രചരണം നടത്തുന്നു . ഞാൻ ലൗ ജിഹാദിനെ പ്രോൾ സാഹിപ്പിക്കുന്ന ആളാണെന്നൊക്കെയാണു പ്രചരണം എന്ന് പറഞ്ഞു .

അതെവിടെ അങ്ങനെ പ്രചരണം എന്ന് ചോദിചപ്പോൾ അവൻ ഒരു ലിങ്ക്‌ അയച്‌ തന്നു . സങ്കികളെ ട്രോൾ ചെയാൻ വേണ്ടി സോഷ്യൽ മീഡിയയിൽ ആരൊ ഉണ്ടാക്കിയ ഒരു പേജിലാണു ഈ പറയുന്ന സംഭവം . അവർ അത്‌ തമാശക്കാണ്‌ എഴുതിയതെങ്കിലും 5000 ലൈക്കും 1500 ഷെയറും കടന്ന് വാട്സ്‌ അപ്പിലൊക്കെ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു അത്‌ .

ഞാൻ ഒമറിനെ ആശ്വസിപ്പിചു . അതൊരു ട്രോൾ ഗ്രൂപ്പാണെന്ന് പറഞ്ഞു . അപ്പോൾ ഒമർ പറഞ്ഞത്‌ ഇങ്ങനെയാണു . ” നിനക്കറിയാല്ലൊ , ആത്യന്തികമായി സിനിമയോടുള്ള പാഷൻ കൊണ്ടാണു ഞാൻ ഇതിൽ എത്തിയത്‌ . അത്‌ മാത്രമല്ല ഇതെന്റെ ഉപജീവന മാർഗ്ഗം കൂടിയാണു . എന്റ സിനിമയുടെ ഉള്ളടക്കത്തെ വിമർശ്ശിക്കുന്നത്‌ പോലെ അല്ല എന്നെ ഏതെങ്കിലും വിഭാഗത്തിന്‌ എതിരായൊ അനുകൂലമായൊ ബ്രാൻഡ്‌ ചെയപ്പെടുന്നത്‌ ”

ഞാൻ ഒമറിനെ ആശ്വസിപ്പിച്ച്‌ . ആ പേജിന്റെ ആൾക്കാർ ആണെന്ന് തോന്നിയവരോട്‌ അതിനെക്കുറിച്‌ പരാതിപ്പെടുകയും ചെയ്തിരുന്നു .
അതിനു ശേഷമാണു ഇപ്പോൾ ഈ സംഭവം .

ഈ സിനിമയുടെ തെലുങ്ക്‌ വിതരണത്തെക്കുറിച്‌ തെലുങ്കനായ ഒരു നിർമ്മാതാവിനോട്‌ നേട്ട്‌ സംസാരിചുകൊണ്ടിരിക്കുന്നതിനിടയിലാണു ഈ സംഭവം അറിയുന്നത്‌ . അപ്പോൾ അദ്ദേഹം തന്നെ പറഞ്ഞു , ഹൈദരാബാദ്‌ മുസ്ലിങ്ങൾ എതിർത്താൽ അവിടെ റിലീസ്‌ ബുദ്ധിമുട്ടായിരിക്കും എന്നാണ്‌ .

ഉടൻ തന്നെ നിയമവിദക്തരുമായി ബന്ധപ്പെട്ടു . അവർ പറഞ്ഞത്‌ കേസ്‌ ചാർജ്ജ്‌ ചെയ്താൽ ജാമ്യലില്ലാ കുറ്റം ആയതുകൊണ്ട്‌ മുൻകൂർ ജാമ്യത്തിനു അപേക്ഷിക്കേണ്ടിവരും എന്ന് തന്നെയാണു . മുൻ കൂർ ജാമ്യം കിട്ടിയാൽ തന്നെ യാത്രാ വിലക്കും , പാസ്പോർട്ട്‌ സറണ്ടറും ഉൾപ്പെടെ വന്നെന്നും വരാം എന്ന് പറഞ്ഞു . അത്‌ മാത്രമല്ല മറ്റേതെങ്കിലും നാട്ടിൽ കേസ്‌ വന്നാലും ഇങ്ങനെ ഒക്കെ തന്നെ വരാൻ ചാൻസ്‌ ഉണ്ടെന്ന് പറഞ്ഞു .

ഇതൊഴിവാക്കാൻ എന്താ മാർഗ്ഗം എന്ന് ചോദിചപ്പോൾ അവർ തന്നെ പറഞ്ഞത്‌ ഔദ്യോഗികമായി പിൻവലിക്കൽ അല്ലാതെ മറ്റൊരു മാർഗ്ഗം ഇല്ലാന്ന് . കേസ്‌ ഒക്കെ നമുക്ക്‌ നടത്താം , വിജയിക്കാനും കഴിയും പക്ഷെ റിലീസിംഗ്‌ ഡേറ്റ്‌ നീട്ടാനും മറ്റും അവരെക്കൊണ്ട്‌ കഴിയും എന്ന് .

വളരെ ചെറിയ ബജറ്റിൽ പിടിക്കുന്ന സിനിമയാണിത്‌ . മുഴുവൻ കാശും കയിൽ വെച്ചുമല്ല സിനിമ പിടിക്കുന്നത്‌ . ഇന്ത്യ മുഴുവൻ നടന്ന് കേസ്‌ നടത്താനുള്ള സാംബത്തിക സ്ഥിതി ഉള്ള ആളുമല്ല നിർമ്മാതാവ്‌ .

അങ്ങിനെയാണു ഒരുപാട്‌ ആലോചിച്ച്‌ പലരുമായും ചർച്ച ചെയ്തതിനു ശേഷം പാട്ട്‌ ഔദ്യോഗികമായി പിൻവലിക്കാം എന്ന് തീരുമാനം എടുത്തത്‌ .

അതല്ലാതെ വിമർശ്ശകർ പറയുന്ന പോലെ ഇല്ലാത്ത കേസ്‌ ഉണ്ടെന്ന് വെറുതെ പ്രചരിപ്പിക്കുന്നതൊ , ഒമർ തന്നെ പണം മുടക്കി ഹൈദരാബാദിൽ കേസ്‌ കൊടുപ്പിച്ചു എന്നൊക്കെപറയുന്നതും ‌ വസ്തുതകൾക്ക്‌ നിരക്കാത്ത കാര്യമാണു .

ഒഴുക്കിനെതിരെ തുഴഞ്ഞ്‌ നിൽക്കുന്ന , സിനിമയിൽ ഗോഡ്‌ ഫാദർമ്മാർ ഒന്നും ഇല്ലാത്ത ആളായ ഒമർ ഇങ്ങനെ ഒരു വിഷയം വന്നപ്പോൾ തീർത്തും ഒറ്റപ്പെടും എന്ന് തന്നെ കരുതിയത്‌ . എന്നാൽ ഈ വിഷയം പുറത്ത്‌ വന്നതിൽ പിന്നെ ഒട്ടും പ്രതീക്ഷിക്കാത്ത പിന്തുണയാണു സിനിമ മേഖലയിൽ നിന്നും , കേരളീയ പൊതുസമൂഹത്തിൽ നിന്നും കിട്ടിയത്‌ . അത്‌ കണ്ടപ്പോൾ ആണു പിൻവലിക്കാനുള്ള തീരുമാനം ഒന്നുകൂടി പുന പരിശോദിക്കാൻ തയാറായത്‌ .

മാണിക്യ മലരായ പൂവി എന്ന ഗാനത്തിനെതിരെ മത മൗലിക വാദികളുടെ ഭീഷണി സംവിധായകന്റെ പബ്ലിസിറ്റി സെറ്റെണ്ട്‌ ആണെന്ന് കുറേപേർ പറയു…

Posted by Anish Shamsudheen on Wednesday, February 14, 2018