സോഷ്യല്‍ മീഡിയ തിരയുന്നു, നൗഷാദ് ഏത് പാര്‍ട്ടിക്കാരന്‍? ഈ ചിത്രം അതിനുത്തരമാണ്

സംഭവം വൈറലായതോടെ ആരാണ് നൗഷാദ് എന്ന തെരച്ചിലിലിലാണ് സോഷ്യല് മീഡിയ.
 | 
സോഷ്യല്‍ മീഡിയ തിരയുന്നു, നൗഷാദ് ഏത് പാര്‍ട്ടിക്കാരന്‍? ഈ ചിത്രം അതിനുത്തരമാണ്

കൊച്ചി: മാലിപ്പുറം സ്വദേശി നൗഷാദാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ദുരിതാശ്വാസ സമഗ്രികള്‍ ശേഖരിക്കാനെത്തിയ സംഘത്തിന് കടയില്‍ നിന്ന് ചാക്കുകളില്‍ വസ്ത്രങ്ങള്‍ എടുത്ത് നല്‍കിയാണ് നൗഷാദ് പ്രളയകാലത്ത് മാതൃകയായത്. ഈ സംഭവം വൈറലായതോടെ ആരാണ് നൗഷാദ് എന്ന തെരച്ചിലിലിലാണ് സോഷ്യല്‍ മീഡിയ. നൗഷാദിന്റെ രാഷ്ട്രീയം എന്താണെന്നും ചിലര്‍ തിരയുന്നു. അതിന് ഉത്തരമാണ് ഈ ചിത്രം.

സോഷ്യല്‍ മീഡിയ തിരയുന്നു, നൗഷാദ് ഏത് പാര്‍ട്ടിക്കാരന്‍? ഈ ചിത്രം അതിനുത്തരമാണ്

സിപിഎം നടത്തിയ ഒരു പ്രകടനത്തില്‍ മുന്‍ നിരയില്‍ നിന്ന് നൗഷാദ് എടുത്ത ഒരു സെല്‍ഫി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. സിനിമാ താരം രാജേഷ് ശര്‍മയുടെ നേതൃത്വത്തില്‍ എറണാകുളം ബ്രോഡ് വേയില്‍ ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിക്കാനെത്തിയവര്‍ക്ക് തെരുവ് കച്ചവടക്കാരനായ നൗഷാദ് നാല് ചാക്ക് നിറയെ വസ്ത്രങ്ങളാണ് നല്‍കിയത്.

സോഷ്യല്‍ മീഡിയ തിരയുന്നു, നൗഷാദ് ഏത് പാര്‍ട്ടിക്കാരന്‍? ഈ ചിത്രം അതിനുത്തരമാണ്

രാജേഷിന്റെ ഫെയിസ്ബുക്ക് ലൈവിലൂടെ സോഷ്യല്‍ മീഡിയയില്‍ നൗഷാദിന്റെ സദ്പ്രവൃത്തി പരന്നു. പ്രളയ ദുരിതത്തിനിടെ സഹായങ്ങള്‍ നല്‍കരുതെന്ന വിദ്വേഷ പ്രചാരണം ചില കേന്ദ്രങ്ങളില്‍ നിന്ന് സജീവമായി നടക്കുമ്പോളാണ് നൗഷാദിന്റെ ദാനം മലയാളികള്‍ ആഘോഷിച്ചത്.