ശബരിമലയിൽ അയ്യപ്പഭക്തൻ കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചു

ശബരിമലയിൽ സന്നിധാനത്തിന് സമീപം അയ്യപ്പഭക്തൻ കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചു. തമിഴ്നാട് തുറയിമംഗള പിറംപള്ളൂർ സ്വദേശി ഗോവിന്ദ സ്വാമി (60) ആണ് മരിച്ചത്.
 | 
ശബരിമലയിൽ അയ്യപ്പഭക്തൻ കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചു

 

പത്തനംതിട്ട: ശബരിമലയിൽ സന്നിധാനത്തിന് സമീപം അയ്യപ്പഭക്തൻ കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചു. തമിഴ്‌നാട് തുറയിമംഗള പിറംപള്ളൂർ സ്വദേശി ഗോവിന്ദ സ്വാമി (60) ആണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് പന്നി ആക്രമിച്ചത്. പാണ്ടിത്താവളത്തിന് അടുത്തുള്ള ഉദ്യാനത്തിന് സമീപത്ത് എത്തിയപ്പോഴായിരുന്നു പന്നി ഓടിവന്ന് ഗോവിന്ദ സ്വാമിയെ കുത്തിയത്. വലതു കാലിനേറ്റ കുത്തിൽ തുടയെല്ല് പൂർണമായി തകർന്നു.

ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഗോവിന്ദ സ്വാമിയെ പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന്നിധാനത്തുവച്ച് ഭക്തർക്കു നേരെ പന്നിയുടെ ആക്രമണം ഉണ്ടാവുന്ന സംഭവം ഇതാദ്യമാണ്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.