കായലിൽ ചാടിയ യുവതിയെ രക്ഷിച്ചു; കുഞ്ഞ് മരിച്ചു

തേവര വെണ്ടുരുത്തി പാലത്തിനു മുകളിൽ നിന്നും കുഞ്ഞുമായി കായലിൽ ചാടിയ യുവതിയെ രക്ഷിക്കാൻ സാധിച്ചെങ്കിലും ഏഴ് മാസം പ്രായമായ കുഞ്ഞ് മരിച്ചു. ചേരാനല്ലൂർ സ്വദേശി സംഗീത ദിനേശാണ് കുഞ്ഞിനൊപ്പം കായലിൽ ചാടിയത്.
 | 
കായലിൽ ചാടിയ യുവതിയെ രക്ഷിച്ചു; കുഞ്ഞ് മരിച്ചു

കൊച്ചി: തേവര വെണ്ടുരുത്തി പാലത്തിനു മുകളിൽ നിന്നും കുഞ്ഞുമായി കായലിൽ ചാടിയ യുവതിയെ രക്ഷിക്കാൻ സാധിച്ചെങ്കിലും ഏഴ് മാസം പ്രായമായ കുഞ്ഞ് മരിച്ചു. ചേരാനല്ലൂർ സ്വദേശി സംഗീത ദിനേശാണ് കുഞ്ഞിനൊപ്പം കായലിൽ ചാടിയത്. യുവതിയെ അവശനിലയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാൻ കായലിൽ ചാടിയ നാവിക സേനാ ഉദ്യോഗസ്ഥനെ കാണാതായി. പാലക്കാട് സ്വദേശി വിഷ്ണു ഉണ്ണി(21) യെ ആണ് കാണാതായിരിക്കുന്നത്. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഐ.എൻ.എസ് ശാരദ എന്ന കപ്പലിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെയാണ് കാണാതായത്.