‘ഇരുട്ടു നുണയാമെടികളേ’; സദാചാര പോലീസിനെതിരെ യുവതികൾ ഒത്തുചേർന്നു

രാത്രി സഞ്ചാരം സ്ത്രീകൾക്കും അവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിച്ച് സദാചാര പോലീസിനെതിരെ ഒരുകൂട്ടം യുവതികൾ ഒത്തുചേർന്നു. 'ഇരുട്ടു നുണയാമെടികളേ' എന്ന പേരിട്ടിരിക്കുന്ന കൂട്ടായ്മ ഇന്നലെ രാത്രി പത്തിന് കോഴിക്കോട് ബീച്ചിലാണ് ചേർന്നത്. സോഷ്യൽ മീഡിയ വഴി നടത്തിയ പ്രചരണത്തിന് വൻ പിന്തുണയാണ് ലഭിച്ചിരുന്നത്. സംസ്ഥാനത്തിന്റെ വിവിധാ ഭാഗങ്ങളിൽ നിന്നുള്ളവരും പരിപാടിയിൽ പങ്കെടുത്തു.
 | 

‘ഇരുട്ടു നുണയാമെടികളേ’; സദാചാര പോലീസിനെതിരെ യുവതികൾ ഒത്തുചേർന്നു
കോഴിക്കോട്: 
രാത്രി സഞ്ചാരം സ്ത്രീകൾക്കും അവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിച്ച് സദാചാര പോലീസിനെതിരെ ഒരുകൂട്ടം യുവതികൾ ഒത്തുചേർന്നു. ‘ഇരുട്ടു നുണയാമെടികളേ’ എന്ന പേരിട്ടിരിക്കുന്ന കൂട്ടായ്മ ഇന്നലെ രാത്രി പത്തിന് കോഴിക്കോട് ബീച്ചിലാണ് ചേർന്നത്. സോഷ്യൽ മീഡിയ വഴി നടത്തിയ പ്രചരണത്തിന് വൻ പിന്തുണയാണ് ലഭിച്ചിരുന്നത്. സംസ്ഥാനത്തിന്റെ വിവിധാ ഭാഗങ്ങളിൽ നിന്നുള്ളവരും പരിപാടിയിൽ പങ്കെടുത്തു.

‘ഒരു വസന്തത്തിന്റെയാകെ വിത്തുകളും നമ്മളിനിയും ചുണ്ടുകളിൽ ഒളിപ്പിച്ചു നടക്കണോ?’ ‘നമ്മുടെ ഇരുട്ടോർമ്മകൾ എത്ര മാറാല പിടിച്ചതാണ്. അല്ലേ?, രാത്രിയുടെ വേലികൾക്കകത്തു നിന്നും വെളിച്ചത്തിന്റെ തടവിലേക്ക് നമ്മളെ പറിച്ചു സൂക്ഷിക്കുന്നത് ആരാണ്? ഇനിയും ആ കെട്ടിപ്പൂട്ടലുകളിൽ നിർവൃതിപ്പെട്ട് കണ്ണടച്ച് നമ്മൾ വെറുതേ കിടക്കണോ? നമുക്ക് മാറാല പിടിച്ച നമ്മുടെ ഇരുട്ടോർമ്മകളും പറഞ്ഞ് രാത്രികൾ നമ്മുടേതു കൂടിയാണെന്ന് സ്വയം ഓർമ്മിച്ചും ഓർമ്മിപ്പിച്ചും ഒരു രാത്രി നടക്കാം’ പരിപാടിയുടെ ഫേസ്ബുക്ക് പോസ്റ്റുകളിൽ പറയുന്നു.