അസമിൽ 1000 മണിക്കൂർ (41 ദിവസം) ബന്ദ് ആരംഭിച്ചു

അസമിലെ കർബി ആങ്ലോങ് ജില്ലയിൽ പ്രഖ്യാപിച്ച 1000 മണിക്കൂർ ബന്ദ് ആരംഭിച്ചു. ജോയിന്റ് ആക്ഷൻ കമ്മിറ്റി ഫോർ ഓട്ടോണമസ് സ്റ്റേറ്റാണ് 41 ദിവസം നീളുന്ന ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അസമിൽ തന്നെ നിലനിർത്തി കൊണ്ട് കർബി ആങ്ലോങ് ജില്ലക്കു സ്വയംഭരണാധികാരം നൽകണമെന്നാണ് സമരസമിതിയുടെ ആവശ്യം. സംയുക്ത സമര സമിതിയുടെ ആവശ്യത്തെ കേന്ദ്ര സർക്കാർ അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് ആയിരം മണിക്കൂർ ബന്ദുമായി ഇവർ രംഗത്തെത്തിയത്.
 | 

അസമിൽ 1000 മണിക്കൂർ (41 ദിവസം) ബന്ദ് ആരംഭിച്ചു
ഗുവാഹത്തി: അസമിലെ കർബി ആങ്‌ലോങ് ജില്ലയിൽ പ്രഖ്യാപിച്ച 1000 മണിക്കൂർ ബന്ദ് ആരംഭിച്ചു. ജോയിന്റ് ആക്ഷൻ കമ്മിറ്റി ഫോർ ഓട്ടോണമസ് സ്റ്റേറ്റാണ് 41 ദിവസം നീളുന്ന ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അസമിൽ തന്നെ നിലനിർത്തി കൊണ്ട് കർബി ആങ്‌ലോങ് ജില്ലക്കു സ്വയംഭരണാധികാരം നൽകണമെന്നാണ് സമരസമിതിയുടെ ആവശ്യം. സംയുക്ത സമര സമിതിയുടെ ആവശ്യത്തെ കേന്ദ്ര സർക്കാർ അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് ആയിരം മണിക്കൂർ ബന്ദുമായി ഇവർ രംഗത്തെത്തിയത്.

അസമിലെ ഈ ബന്ദ് നാഗാലാൻഡിനെയും മണിപ്പൂരിനെയുമാണ് പ്രധാനമായും ബാധിക്കുക. നാഗാലാൻഡിലേക്കും മണിപ്പൂരിലേക്കുമുള്ള അവശ്യസാധനങ്ങൾ എത്തുന്നതു കർബി ആങ്‌ലോങ് വഴിയാണ്. ബന്ദ് ജനങ്ങളെ ബാധിക്കുമെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് നാഗലാൻഡ് മുഖ്യമന്ത്രി ടി.ആർ സെലിയാങ് കത്തെഴുതിയിട്ടുണ്ട്.