ബലാല്‍സംഗത്തിന് ആദ്യമായി വധശിക്ഷ വിധിച്ച് രാജസ്ഥാന്‍ കോടതി; ശിക്ഷ ലഭിച്ചത് 19 കാരന്

ബലാല്സംഗത്തിന് വധശിക്ഷ നല്കുന്ന നിയമം ആദ്യമായി നടപ്പാക്കി രാജസ്ഥാന് കോടതി. ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച കേസില് പ്രതിയായ 19 കാരനാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. ബലാല്സംഗത്തിന് വധശിക്ഷ നല്കാനുള്ള നിയമം പാസാക്കിയ രണ്ടാമത്തെ സംസ്ഥാനമാണ് രാജസ്ഥാന്. മധ്യപ്രദേശാണ് ആദ്യമായി ഈ നിയമം പാസാക്കിയത്.
 | 

ബലാല്‍സംഗത്തിന് ആദ്യമായി വധശിക്ഷ വിധിച്ച് രാജസ്ഥാന്‍ കോടതി; ശിക്ഷ ലഭിച്ചത് 19 കാരന്

ബലാല്‍സംഗത്തിന് വധശിക്ഷ നല്‍കുന്ന നിയമം ആദ്യമായി നടപ്പാക്കി രാജസ്ഥാന്‍ കോടതി. ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ 19 കാരനാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. ബലാല്‍സംഗത്തിന് വധശിക്ഷ നല്‍കാനുള്ള നിയമം പാസാക്കിയ രണ്ടാമത്തെ സംസ്ഥാനമാണ് രാജസ്ഥാന്‍. മധ്യപ്രദേശാണ് ആദ്യമായി ഈ നിയമം പാസാക്കിയത്.

മെയ് 9നാണ് ലക്ഷ്മണ്‍ഗഡില്‍ ഏഴു മാസം പ്രായമുള്ള കുഞ്ഞ് പീഡനത്തിനിരയായത്. അയല്‍ക്കാരനായ പ്രതി കുഞ്ഞിനെ എടുത്തുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ആല്‍വാര്‍ ആശുപത്രിയില്‍ 20 ദിവസത്തോളം ചികിത്സയിലായിരുന്നു.

ഫാസ്റ്റ് ട്രാക്ക് വിചാരണയാണ് കേസില്‍ നടന്നത്. 13 ദിവസത്തെ വാദം കോടതിയില്‍ നടന്നു. പ്രതിക്ക് കടുത്ത ശിക്ഷ തന്നെ കോടതി നല്‍കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.