റേസിംഗ് ബൈക്ക് നിയന്ത്രണം വിട്ട് യുവാവ് മരിച്ചു; അപകടത്തിന്റെ വീഡിയോ കാണാം

റോഡിലൂടെ അമിതവേഗതയില് സൂപ്പര് ബൈക്ക് പായിച്ച യുവാവ് അപകടത്തില് കൊല്ലപ്പെട്ടു. ഡല്ഹിയിലെ റോഡിലൂടെ അമിത വേഗതയില് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തില്പ്പെടുകയായിരുന്നു. മണ്ഡി ഹൗസ് മെട്രോ സ്റ്റേഷന് സമീപമുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള് ഒപ്പം ബൈക്ക് ഓടിച്ച സുഹൃത്തിന്റെ ഹെല്മെറ്റ് ക്യാമറയില് പതിഞ്ഞിട്ടുണ്ട്.
 | 

റേസിംഗ് ബൈക്ക് നിയന്ത്രണം വിട്ട് യുവാവ് മരിച്ചു; അപകടത്തിന്റെ വീഡിയോ കാണാം

ന്യൂഡല്‍ഹി: റോഡിലൂടെ അമിതവേഗതയില്‍ സൂപ്പര്‍ ബൈക്ക് പായിച്ച യുവാവ് അപകടത്തില്‍ കൊല്ലപ്പെട്ടു. ഡല്‍ഹിയിലെ റോഡിലൂടെ അമിത വേഗതയില്‍ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. മണ്ഡി ഹൗസ് മെട്രോ സ്‌റ്റേഷന് സമീപമുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ ഒപ്പം ബൈക്ക് ഓടിച്ച സുഹൃത്തിന്റെ ഹെല്‍മെറ്റ് ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ഹിമാന്‍ശു ബന്‍സാല്‍ എന്ന 24കാരനാണ് മരിച്ചത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഹിമാന്‍ശു റേസിംഗ് ബൈക്ക് ഓടിച്ചത്. ബെനെലി ടിഎന്‍ടി 600ഐ മോഡല്‍ ബൈക്ക് ആയിരുന്നു ഇയാള്‍ ഓടിച്ചത്. കവാസാക്കി നിന്‍ജ 300 ബൈക്ക് ഓടിക്കുകയായിരുന്ന സുഹൃത്തിന്റെ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. മറ്റൊരു സുഹൃത്തും ഇവര്‍ക്കൊപ്പം മത്സരിച്ച് ബൈക്കോടിക്കുന്നുണ്ടായിരുന്നു.

ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം കൊണോട്ട് പ്ലേസില്‍ നിന്ന് മണ്ഡി ഹൗസിലേക്കുള്ള പാതയിലായിരുന്നു ഇവരുടെ സാഹസികത. സെക്കന്‍ഡുകള്‍ക്കുള്ളില്‍ 200 കിലോമീറ്റര്‍ വരെ വേഗതയിലെത്തുന്ന ഈ ബൈക്കുകളില്‍ അമിത വേഗതയിലായിരുന്നു ഇവര്‍ പാഞ്ഞത്. റോഡ് ക്രോസ് ചെയ്യുകയായിരുന്ന ഒരാളെ ഇടിച്ച ശേഷമാണ് ഹിമാന്‍ശുവിന്റെ ബൈക്ക് നിയന്ത്രണം വിട്ടത്.

വീഡിയോ കാണാം