വിമാനത്താവളത്തില്‍ ആദ്യമിറങ്ങാന്‍ പൈലറ്റുമാര്‍ ഇന്ധനം തീര്‍ന്നെന്ന് നുണ പറഞ്ഞു; 3 പേര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ക്കത്ത വിമാനത്താവളത്തില് ആദ്യമിറങ്ങാന് മൂന്നു ഇന്ത്യന് ഫ്ളൈറ്റിലെ പൈലറ്റുകള് നുണ പറഞ്ഞാതായി വ്യോമയാന സുരക്ഷാ നിയന്ത്രണ വിഭാഗം റിപ്പോര്ട്ട് ചെയ്തു. ഇതില് പ്രമുഖരായ ഇന്ഡിഗോ ഫ്ളൈറ്റും ഉള്പ്പെട്ടിരിക്കുന്നു.
 | 

വിമാനത്താവളത്തില്‍ ആദ്യമിറങ്ങാന്‍ പൈലറ്റുമാര്‍ ഇന്ധനം തീര്‍ന്നെന്ന് നുണ പറഞ്ഞു; 3 പേര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ആദ്യമിറങ്ങാന്‍ മൂന്നു ഇന്ത്യന്‍ ഫ്‌ളൈറ്റിലെ പൈലറ്റുകള്‍ നുണ പറഞ്ഞാതായി വ്യോമയാന സുരക്ഷാ നിയന്ത്രണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ പ്രമുഖരായ ഇന്‍ഡിഗോ ഫ്‌ളൈറ്റും ഉള്‍പ്പെട്ടിരിക്കുന്നു.

നവംബര്‍ 30ന് ഇന്‍ഡിഗോ എയര്‍ക്രാഫ്റ്റ്് പൈലറ്റ് കൊല്‍ക്കത്ത എയര്‍പ്പോര്‍ട്ടില്‍ 6 എയര്‍ക്രാഫ്റ്റ് ലാന്‍ഡ് ചെയ്യാനുള്ളപ്പോഴാണ് ഇന്ധനം തീര്‍ന്നുവെന്ന് റേഡിയോ സന്ദേശം നല്‍കിയിറഞ്ഞിയത്. ഈ സംഭാഷണത്തിനു ശേഷം എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് ഓപ്പറേറ്ററും തുടര്‍ന്ന് സ്‌പൈസ് ജെറ്റ് പൈലറ്റും ഇതേ കാരണവുമായി സന്ദേശമയച്ചു.

എന്നാല്‍ വിമാനം ആദ്യമിറക്കാന്‍ വേണ്ടിയാണ് പൈലറ്റുകള്‍ നുണ പറഞ്ഞെതെന്ന് വ്യോമയാന സുരക്ഷാ നിയന്ത്രണ വിഭാഗം കണ്ടെത്തി. ഈ ആരോപണത്തിനെതിരെ സ്‌പൈസ് ജെറ്റ് എയര്‍ക്രാഫ്റ്റ് അധികാരികള്‍ മാത്രമാണ് പ്രതികരിച്ചത്. യഥാര്‍ത്തത്തില്‍ ഇന്ധനം തീര്‍ന്നതു കൊണ്ടാണ് അനുമതി തേടിയതെന്നും പറഞ്ഞു. എന്നാല്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ഇതിനോട് പ്രതികരിച്ചില്ല.

ആരോപണ വിധേയരായ മൂന്നു പൈലറ്റുമാരെയും സസ്പന്‍ഡ് ചെയ്തു. ഇന്‍ഡിഗോ എയര്‍ക്രാഫ്റ്റില്‍ യാത്ര ചെയ്തിരുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഇത് സുരക്ഷാ ഭീഷണിയായി അക്കാരണത്താലാണ് അന്വേഷണവും സസ്‌പെഷനും

എയര്‍ ട്രാഫിക് ഇന്ത്യയില്‍ കൂടി വരുകയാണ് മുംബൈ പോലുള്ള നഗരങ്ങളില്‍ 45 മിനിറ്റു മുതല്‍ ഒരു മണിക്കൂര്‍ വരെ വിമാനം വിമാനത്താവളത്തില്‍ എത്തിയാലും പറന്നു കൊണ്ടിരിക്കണം എന്നാല്‍ സിങ്കപ്പൂരില്‍ അത് 25 മിനിറ്റും ഖത്തറില്‍ നേരെ തന്നെ ലാന്‍ഡ് ചെയ്യുവീനുമ സാധിക്കും.