സിനിമാ ടിക്കറ്റ്, വിമാന ടിക്കറ്റ് എന്നിവയുടെ ജിഎസ്ടി കുറച്ചു; സിമന്റും വാഹന ഭാഗങ്ങളും 28 ശതമാനത്തില്‍ തുടരും

സിനിമാ ടിക്കറ്റ്, വിമാന ടിക്കറ്റ് തുടങ്ങിയവയ്ക്ക് ജിഎസ്ടി നിരക്കുകള് കുറച്ചു. ഇവയുള്പ്പെടെ ഏഴ് ഉല്പ്പന്നങ്ങളുടെ ജിഎസ്ടിയാണ് 28 ശതമാനത്തില് നിന്ന് കുറച്ചിരിക്കുന്നത്. 32 ഇഞ്ച് ടെലിവിഷന്, വിഡിയോ ഗെയിംസ്, പവര് ബാങ്ക് എന്നിവയുടെ ജിഎസ്ടിയും കുറച്ചിട്ടുണ്ട്.
 | 
സിനിമാ ടിക്കറ്റ്, വിമാന ടിക്കറ്റ് എന്നിവയുടെ ജിഎസ്ടി കുറച്ചു; സിമന്റും വാഹന ഭാഗങ്ങളും 28 ശതമാനത്തില്‍ തുടരും

ന്യൂഡല്‍ഹി: സിനിമാ ടിക്കറ്റ്, വിമാന ടിക്കറ്റ് തുടങ്ങിയവയ്ക്ക് ജിഎസ്ടി നിരക്കുകള്‍ കുറച്ചു. ഇവയുള്‍പ്പെടെ ഏഴ് ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടിയാണ് 28 ശതമാനത്തില്‍ നിന്ന് കുറച്ചിരിക്കുന്നത്. 32 ഇഞ്ച് ടെലിവിഷന്‍, വിഡിയോ ഗെയിംസ്, പവര്‍ ബാങ്ക് എന്നിവയുടെ ജിഎസ്ടിയും കുറച്ചിട്ടുണ്ട്.

100 രൂപയ്ക്ക് മുകളിലുള്ള സിനിമാ ടിക്കറ്റുകളുടെ നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18 ആക്കി കുറച്ചു. 100 രൂപ വരെയുള്ളവയുടെ നി രക്ക് 18ല്‍ നിന്ന് 12 ശതമാനമായും കുറച്ചിട്ടുണ്ട്. ഇക്കോണി ക്ലാസ് വിമാന ടിക്കറ്റിന് 5 ശതമാനവും ബിസിനസ് ക്ലാസിന് 12 ശതമാനവും ആയാണ് ജിഎസ്ടി കുറച്ചിരിക്കുന്നത്.

ഇതോടെ 28 ശതമാനം ജിഎസ്ടി സ്ലാബില്‍ ഇനി 34 ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഉണ്ടാകൂ. സിമന്റ്, വാഹന സ്‌പെയര്‍ പാര്‍ട്ടുകള്‍ എന്നിവയുടെ ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ തുടരും. ജന്‍ധന്‍ അക്കൗണ്ട് ഉടമകളെ ബാങ്ക് സേവനങ്ങള്‍ക്കുള്ള ജിഎസിടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് തീരുമാനം എടുത്തത്.