മൈസൂരു ചാമരാജനഗറില്‍ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച ഏഴു പേര്‍ മരിച്ചു; 82 പേര്‍ ചികിത്സയില്‍

ക്ഷേത്രത്തിലെ പ്രസാദം കഴിച്ച ഏഴു പേര് മരിച്ചു. മൈസൂരു ചാമരാജനഗറിലെ ഹനൂര് താലൂക്കിലെ സുല്വാടി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തിലാണ് സംഭവം. 82 പേര് ചികിത്സയിലാണ്. ഇവരില് എട്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പ്രസാദത്തില് വിഷം കലര്ന്നതായും റിപ്പോര്ട്ടുകളുണ്ട്.
 | 
മൈസൂരു ചാമരാജനഗറില്‍ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച ഏഴു പേര്‍ മരിച്ചു; 82 പേര്‍ ചികിത്സയില്‍

മൈസൂരു: ക്ഷേത്രത്തിലെ പ്രസാദം കഴിച്ച ഏഴു പേര്‍ മരിച്ചു. മൈസൂരു ചാമരാജനഗറിലെ ഹനൂര്‍ താലൂക്കിലെ സുല്‍വാടി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തിലാണ് സംഭവം. 82 പേര്‍ ചികിത്സയിലാണ്. ഇവരില്‍ എട്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പ്രസാദത്തില്‍ വിഷം കലര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ക്ഷേത്ര പരിസരത്ത് അറുപതോളം കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 15 വയസ്സുള്ള പെണ്‍കുട്ടിയും മരിച്ചവരിലുണ്ട്. രാവിലെ പത്തരയോടെ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ പിന്നീട് അവശ നിലയിലാകുകയായിരുന്നു.

വിശേഷ പൂജയുടെ ഭാഗമായാണ് ക്ഷേത്രത്തില്‍ നിന്ന് പ്രസാദം വിതരണം ചെയ്തത്. പുറത്തു നിന്നു കൊണ്ടുവരുന്ന പ്രസാദവും ഇത്തരം അവസരങ്ങളില്‍ വിതരണം ചെയ്യാറുണ്ട്. അപ്രകാരം എത്തിച്ച പ്രസാദം കഴിച്ചവരാണോ മരിച്ചത് എന്ന സംശയവും ഉയരുന്നുണ്ട്.