കലാകാരന്മാരെ നിശബ്ദരാക്കാന്‍ ശ്രമിക്കരുത്; സംഘപരിവാര്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.ആര്‍.റഹ്മാന്‍

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ വിമര്ശിച്ചതിന് സംഘപരിവാര് സൈബര് ആക്രമണം നേരിട്ട എ.ആര്.റഹ്മാന് മറുപടിയുമായി രംഗത്ത്. കലാകാരന്മാര് രാഷ്ട്രീയം പറയാതെ നിശബ്ദരായിരിക്കണോ എന്ന ചോദ്യമാണ് റഹ്മാന് ഉന്നയിക്കുന്നത്. തങ്ങളെ നിശബ്ദരാക്കാന് ശ്രമിക്കരുതെന്നും റഹ്മാന് പറഞ്ഞു.
 | 

കലാകാരന്മാരെ നിശബ്ദരാക്കാന്‍ ശ്രമിക്കരുത്; സംഘപരിവാര്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.ആര്‍.റഹ്മാന്‍

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ വിമര്‍ശിച്ചതിന് സംഘപരിവാര്‍ സൈബര്‍ ആക്രമണം നേരിട്ട എ.ആര്‍.റഹ്മാന്‍ മറുപടിയുമായി രംഗത്ത്. കലാകാരന്‍മാര്‍ രാഷ്ട്രീയം പറയാതെ നിശബ്ദരായിരിക്കണോ എന്ന ചോദ്യമാണ് റഹ്മാന്‍ ഉന്നയിക്കുന്നത്. തങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിക്കരുതെന്നും റഹ്മാന്‍ പറഞ്ഞു.

ലോകത്തിന് ഏറ്റവും നല്ല ഉദാഹരണമായ ഈ രാജ്യം എങ്ങനെ ഇങ്ങനെയായെന്നത് തന്നെ ഒരു അത്ഭുതമാണ്. ഇതിന്റെ അടുത്ത ഘട്ടം കണ്ടെത്താനാണ് നാം പരിശ്രമിക്കേണ്ടത്. പക്ഷെ ചിലര്‍ അത് നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്. വളരെ സങ്കീര്‍ണമാണ് നമ്മുടെ രാജ്യം. വളരെ വിഭിന്നമായ സംസ്‌കാരങ്ങളില്‍ നിന്നുമാണ് നാം വരുന്നതെങ്കിലും ഇന്ത്യ എന്ന വികാരമാണ് നമ്മെ ഒന്നിച്ച് നിര്‍ത്തുന്നചതെന്നാണ് റഹ്മാന്‍ പറഞ്ഞത്.

ഗൗരി ലങ്കേഷിനെ തനിക്ക് അറിയില്ല. ഒരു റെക്കോഡിംഗിനിടെയാണ് അവര്‍ കൊല്ലപ്പെട്ട വാര്‍ത്ത അറിയുന്നത്. തന്നിലെ സംഗീതജ്ഞന്റെ ഹൃദയത്തെ അത് ഞെട്ടിച്ചു. ഗാന്ധിയുടെ രാജ്യമായ ഇന്ത്യയില്‍ ഈ ക്രൂരത നടന്നത് അറിഞ്ഞപ്പോള്‍ വല്ലാതെ ചൂളിപ്പോയെന്നും റഹ്മാന്‍ പറഞ്ഞു.

ഗൗരി ലങ്കേഷ് വധത്തില്‍ ശക്തമായാണ് റഹ്മാന്‍ പ്രതികരിച്ചത്. ഇന്ത്യയില്‍ ഇങ്ങനെയാണ് കാര്യങ്ങളെങ്കില്‍ ഇത് എന്റെ ഇന്ത്യയല്ല എന്നായിരുന്നു പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളുണ്ടാക്കിയ ഈ പ്രസ്താവനക്കെതിരെ സംഘപരിവാര്‍ അനുകൂലികള്‍ വന്‍ ആക്രമണം തന്നെ നടത്തി. ഇതല്ല ഇന്ത്യയെങ്കില്‍ പാകിസ്ഥാനിലേക്ക് പോകൂ എന്നായിരുന്നു ആക്രോശം.