തെന്നിന്ത്യന്‍ ചലച്ചിത്രതാരം മനോരമ അന്തരിച്ചു

തെന്നിന്ത്യന് ചലച്ചിത്രലോകത്തെ വ്യത്യസ്ത മുഖമായിരുന്ന മനോരമ അന്തരിച്ചു. അര്ധരാത്രി ചെന്നൈയിലെ വീട്ടില് വച്ചാണ് അന്ത്യമുണ്ടായത്. ഹൃദയാഘാതം മൂലമാണ് മരണം. ആച്ചി, പെണ് ശിവാജി എന്നീ പേരുകളിലായിരുന്നു മനോരമ അറിയപ്പെട്ടിരുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ആയിരത്തി അഞ്ഞൂറോളം ചിത്രങ്ങളിലഭിനയിച്ച മനോരമയ്ക്കാണ് ഏറ്റവും കൂടുതല് ചലച്ചിത്രങ്ങളില് അഭിനയിച്ചതിന്റെ റെക്കോര്ഡ്. ആയിരത്തിലേറെ നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്.
 | 
തെന്നിന്ത്യന്‍ ചലച്ചിത്രതാരം മനോരമ അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ വ്യത്യസ്ത മുഖമായിരുന്ന മനോരമ അന്തരിച്ചു. അര്‍ധരാത്രി ചെന്നൈയിലെ വീട്ടില്‍ വച്ചാണ് അന്ത്യമുണ്ടായത്. ഹൃദയാഘാതം മൂലമാണ് മരണം. ആച്ചി, പെണ്‍ ശിവാജി എന്നീ പേരുകളിലായിരുന്നു മനോരമ അറിയപ്പെട്ടിരുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ആയിരത്തി അഞ്ഞൂറോളം ചിത്രങ്ങളിലഭിനയിച്ച മനോരമയ്ക്കാണ് ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ റെക്കോര്‍ഡ്. ആയിരത്തിലേറെ നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്.

കമലാ ഹാസന്റെ പ്രേമാഭിഷേകമുള്‍പ്പെടെ പതിനേഴ് മലയാള ചിത്രങ്ങളില്‍ മനോരമ അഭിനയിച്ചിട്ടുണ്ട്. 971ല്‍ പി.സുബ്രഹ്മണ്യത്തിന്റെ ആന വളര്‍ത്തിയ വാനമ്പാടിയിലൂടെയാണ് മലയാളത്തില്‍ എത്തിയത്. പിന്നീട് ജോണ്‍ അബ്രഹാമിന്റെ വിദ്യാര്‍ഥികളെ ഇതിലെ ഇതിലെയില്‍ വേഷമിട്ടു. കൊച്ചിന്‍ ഹനീഫയുടെ ആണ്‍കിളിയുടെ താരാട്ട്, ബേബിയുടെ വീണ്ടും ലിസ, ജയരാജിന്റെ മില്ലനേയിം സ്റ്റാഴ്‌സ് എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.

തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ മന്നാര്‍ഗുഡയിലായിരുന്നു ഗോപിശാന്തയെന്ന മനോരമയുടെ ജനനം. പട്ടിണി മൂലം നാടു വിട്ട് പള്ളാത്തൂരിലെത്തിയ മനോരമ പന്ത്രണ്ടാം വയസു മുതല്‍ നാടകങ്ങളിലൂടെ അഭിനയം ആരംഭിച്ചു. 2013ല്‍ പുറത്തിറങ്ങിയ സിങ്കത്തിന്റെ രണ്ടാം ഭാഗമാണ് അവസാനത്തെ ചിത്രം.

2002ല്‍ മനോരമയ്ക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. 1989ല്‍ പുതിയ പാതൈയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. 1995ല്‍ ഫിലിംഫെയര്‍ അവാര്‍ഡ് നേടി. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.