ഇക്കോണമി ക്ലാസില്‍ നിന്ന് എയര്‍ ഇന്ത്യ മാംസാഹാരം ഒഴിവാക്കുന്നു

എയര് ഇന്ത്യ വിമാനങ്ങളിലെ ഇക്കോണമി ക്ലാസില് ഇനിമുതല് മാംസാഹാരം ലഭിക്കില്ല. ആഭ്യന്തര സര്വീസുകളിലെ ഇക്കോണമി ക്ലാസിലാണ് മാംസാഹാരം ഒഴിവാക്കിയത്. അധികച്ചെലവ് കുറയ്ക്കാനും ഭക്ഷണം പാഴാക്കുന്നതും കുറയ്ക്കാനാണ് ഇതെന്നാണ് വിശദീകരണം. ഒന്നാം ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്ക്ക് മാംസാഹാരം തുടര്ന്നും നല്കും.
 | 

ഇക്കോണമി ക്ലാസില്‍ നിന്ന് എയര്‍ ഇന്ത്യ മാംസാഹാരം ഒഴിവാക്കുന്നു

മുംബൈ: എയര്‍ ഇന്ത്യ വിമാനങ്ങളിലെ ഇക്കോണമി ക്ലാസില്‍ ഇനിമുതല്‍ മാംസാഹാരം ലഭിക്കില്ല. ആഭ്യന്തര സര്‍വീസുകളിലെ ഇക്കോണമി ക്ലാസിലാണ് മാംസാഹാരം ഒഴിവാക്കിയത്. അധികച്ചെലവ് കുറയ്ക്കാനും ഭക്ഷണം പാഴാക്കുന്നതും കുറയ്ക്കാനാണ് ഇതെന്നാണ് വിശദീകരണം. ഒന്നാം ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് മാംസാഹാരം തുടര്‍ന്നും നല്‍കും.

കഴിഞ്ഞ മാസം പകുതിയോടെതന്നെ ഇക്കോണമി ക്ലാസില്‍ മാംസാഹാരം നല്‍കുന്നത് ഒഴിവാക്കിയിരുന്നു. 2015 ഡിസംബറില്‍ ഒന്നര മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള വിമാന സര്‍വീസുകളില്‍ നിന്ന് മാംസാഹാരം ഒഴിവാക്കിയിരുന്നു. ഈ തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലൊഹാനി പറഞ്ഞു.

ഈ നടപടിയിലൂടെ പ്രതിവര്‍ഷം 8 കോടി രൂപ ലാഭിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. ഇത് ചെലവ് ചുരുക്കലിനായുള്ള നടപടി മാത്രമാണെന്നും നിരോധനമല്ലെന്നും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജ്യാന്തര സര്‍വീസുകള്‍ക്ക ഈ നിയന്ത്രണം ബാധകമാകില്ല.