ഉപയോഗിക്കാത്ത ഡേറ്റ അടുത്ത മാസത്തേക്ക് ലഭിക്കും; പുതിയ ഓഫറുമായി എയര്‍ടെല്‍

ഡേറ്റ മത്സരത്തില് ആരും നല്കാത്ത ഓഫറുമായി എയര്ടെല്. ഉപയോഗിച്ചു തീരാത്ത ഡേറ്റ അടുത്ത മാസത്തേക്കും ഉപയോഗിക്കാനുള്ള സൗകര്യമാണ് എയര്ടെല് ഒരുക്കുന്നത്. ഡേറ്റ റോള് ഓവര് പ്രോമിസ് എന്ന പേരിലാണ് ഈ പദ്ധതി അവതരിപ്പിച്ചത്. ഓഗസ്റ്റ് 1 മുതല് ഈ ഓഫര് ലഭ്യമാകും. പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്ക്കാണ് ഡേറ്റ നഷ്ടമാകാത്ത ഈ ഓഫര് ലഭിക്കുന്നത്.
 | 

ഉപയോഗിക്കാത്ത ഡേറ്റ അടുത്ത മാസത്തേക്ക് ലഭിക്കും; പുതിയ ഓഫറുമായി എയര്‍ടെല്‍

ന്യൂഡല്‍ഹി: ഡേറ്റ മത്സരത്തില്‍ ആരും നല്‍കാത്ത ഓഫറുമായി എയര്‍ടെല്‍. ഉപയോഗിച്ചു തീരാത്ത ഡേറ്റ അടുത്ത മാസത്തേക്കും ഉപയോഗിക്കാനുള്ള സൗകര്യമാണ് എയര്‍ടെല്‍ ഒരുക്കുന്നത്. ഡേറ്റ റോള്‍ ഓവര്‍ പ്രോമിസ് എന്ന പേരിലാണ് ഈ പദ്ധതി അവതരിപ്പിച്ചത്. ഓഗസ്റ്റ് 1 മുതല്‍ ഈ ഓഫര്‍ ലഭ്യമാകും. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഡേറ്റ നഷ്ടമാകാത്ത ഈ ഓഫര്‍ ലഭിക്കുന്നത്.

മൈ എയര്‍ടെല്‍ ആപ്പിലൂടെ ഉപയോഗിക്കുന്ന ഡേറ്റ എത്രയാണെന്ന് അറിയാന്‍ സാധിക്കും. പദ്ധതിയനുസരിച്ച് 200 ജിബി ഡേറ്റ വരെ അടുത്ത ബില്ലിംഗ് സൈക്കിളിലേക്ക് മാറ്റാവുന്നതാണ്. ഉപഭോക്താക്കള്‍ക്ക് അനാവശ്യമായി ഡേറ്റ നഷ്ടമാകുന്നത് ഒഴിവാക്കാനാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ എയര്‍ടെല്‍ അറിയിച്ചു.

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി 2500 സ്‌റ്റോറുകള്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. ആപ്പും വെബ്‌സൈറ്റും പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി നവീകരിക്കും. റിയല്‍ ടൈം നോട്ടിഫിക്കേഷനുകളും ഉപഭോക്താക്കള്‍ക്ക് വിവിധ സേവനങ്ങള്‍ക്ക് റിക്വസ്റ്റ് അയക്കാനുള്ള സൗകര്യങ്ങളും ആപ്പില്‍ ഉണ്ടാകുമെന്നും കമ്പനി വ്യക്തമാക്കി.