മദർ തെരേസയെ വിമർശിക്കുന്നവർ വിഡ്ഢികളും അസൂയക്കാരുമെന്ന് ജെഫ്രി ആർച്ചർ

മദർ തെരേസയെ വിമർശിക്കുന്നവർ വിഡ്ഢികളോ അസൂയക്കാരോ ആയിരിക്കുമെന്ന വിമർശനവുമായി വിഖ്യാത ബ്രിട്ടീഷ് എഴുത്തുകാരൻ ജെഫ്രി ആർച്ചർ രംഗത്ത്.
 | 
മദർ തെരേസയെ വിമർശിക്കുന്നവർ വിഡ്ഢികളും അസൂയക്കാരുമെന്ന് ജെഫ്രി ആർച്ചർ

 

കൊൽക്കത്ത: മദർ തെരേസയെ വിമർശിക്കുന്നവർ വിഡ്ഢികളോ അസൂയക്കാരോ ആയിരിക്കുമെന്ന വിമർശനവുമായി വിഖ്യാത ബ്രിട്ടീഷ് എഴുത്തുകാരൻ ജെഫ്രി ആർച്ചർ രംഗത്ത്. മതപരിവർത്തനം ലക്ഷ്യമിട്ടായിരുന്നു മദർ തെരേസയുടെ സേവനപ്രവർത്തനങ്ങളെന്ന ആർഎസ്എസ് തലവൻ മോഹൻ ഭഗവതിന്റെ പ്രസ്താവന വിവാദമായിരുന്നു. സമാധാനത്തിന് നൊബേൽ പുരസ്‌കാരം നേടിയ മദർ തെരേസയെ അപ്രകാരം വിമർശിക്കുന്നതിനെ താൻ അപലപിക്കുന്നുവെന്നും ആർച്ചർ വ്യക്തമാക്കി. തന്റെ പുസ്തകത്തിന്റെപ്രകാശനത്തിന്ഇന്ത്യയിൽ എത്തിയതായിരുന്നനു അദ്ദേഹം.

വിമർശനങ്ങൾ താൻ ഇംഗ്ലണ്ടിൽവച്ചുതന്നെ വായിച്ചു. വിൻസ്റ്റൻ ചർച്ചിലിനെയും മാർഗരറ്റ് താച്ചറിനെയും ഇഷ്ടമില്ലാത്തവരും വിമർശിക്കുന്നവരും ഇംഗ്ലണ്ടിൽ ഏറെയുണ്ട്. ഉയരങ്ങളിൽ നിൽക്കുന്നവരെ വിമർശിക്കുക മാത്രമാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും ആർച്ചർ പറഞ്ഞു. എയ്ഡ്‌സ് രോഗബാധിതർക്കു വേണ്ടി അഭയകേന്ദ്രം തുറക്കാൻ ഇരുപതുവർഷങ്ങൾക്കു മുമ്പ് മദർ തന്നോടാവശ്യപ്പെട്ടപ്പോൾ വളരെ സന്തോഷം തോന്നിയിരുന്നുവെന്നും ജെഫ്രി ആർച്ചർ അറിയിച്ചു.