ഏഷ്യയിലെ ഏറ്റവും ശുചിത്വ ഗ്രാമം മൗളിൻ നോംഗ്

ഇന്ത്യയിലെ അവശിഷ്ട ഹിമാലയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമത്തിന് എത്രത്തോളം ഉയരാൻ സാധിക്കും.?ഏഷ്യയിലെ മറ്റ് രാജ്യങ്ങളെ പിന്തള്ളി ശുചിത്വത്തിന്റെ കാര്യത്തിൽ ഒന്നാമത് എത്തിയിരിക്കുകയാണ് മേഘാലയയിലെ ഒരു കൊച്ചു ഗ്രാമം.
 | 
ഏഷ്യയിലെ ഏറ്റവും ശുചിത്വ ഗ്രാമം മൗളിൻ നോംഗ്

 

മൗളിൻ നോംഗ്: ഇന്ത്യയിലെ അവശിഷ്ട ഹിമാലയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമത്തിന് എത്രത്തോളം ഉയരാൻ സാധിക്കും.?ഏഷ്യയിലെ മറ്റ് രാജ്യങ്ങളെ പിന്തള്ളി ശുചിത്വത്തിന്റെ കാര്യത്തിൽ ഒന്നാമത് എത്തിയിരിക്കുകയാണ് മേഘാലയയിലെ ഒരു കൊച്ചു ഗ്രാമം. അതികം ആരും തന്നെ കേട്ടിട്ടില്ലാത്ത പ്രകൃതി രമണീയമായ ഭൂപ്രദേശങ്ങൾ ഉള്ള മൗളിൻ നോംഗ്. വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിൽ ഇവിടുത്തെ മനോഹര സ്ഥലങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്.

കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവരുടെ പരിശ്രമത്തെ തുടർന്ന് ഈ ഗ്രാമത്തിൽ ശുചിത്വം സാക്ഷാത്ക്കാരമായിരിക്കുകയാണ്. 2007-ൽ നിർമ്മൽ ഭാരത് അഭിമാനിൽ ഉൽപ്പെടുത്തി ഗ്രാമത്തിലെ 91 വീടുകളിൽ ശൗചാലയങ്ങൾ നിർമ്മിച്ചു. ഇന്ത്യയിൽ എല്ലാ വീട്ടുകളിലും ശൗചാലയങ്ങൾ ഉള്ള ചുരുക്കം ചില ഗ്രാമങ്ങളിൽ ഒന്നാണിത്. ഓരോ വീടുകളിൽ നിന്നുമുള്ള മാലിന്യങ്ങൾ നിക്ഷേപിക്കാൻ ഗ്രാമത്തിൽ പലയിടങ്ങളിലായി മുള കൊണ്ട് നിർമ്മിച്ച കുട്ടകൾ വച്ചിട്ടുണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ളവർ മാലിന്യങ്ങൾ ഇതിലാണ് നിക്ഷേപിക്കുന്നത്. ഇത്തരത്തിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ പിന്നീട് സംസ്‌കരിക്കും.

നരേന്ദ്രമോഡി സർക്കർ നടപ്പിലാക്കുന്ന സ്വച്ഛ് ഭാരത് അഭിമാന് ഒരു ഉത്തമ മാതൃകയാണ് ഈ ഗ്രാമം. 2007-ൽ ഡിസ്‌കവറി മാഗസിനിൽ ഏഷ്യയിലെ ശുചിത്വ ഗ്രാമം എന്ന പദവി മൗളിൻ നോംഗ് ഗ്രാമത്തിനായിരുന്നു. ഗ്രാമത്തിലെ ഓരോ ആളുകളും ആ ബഹുമതിയെ ഇന്നും മനസ്സിൽ താലോലിക്കുകയാണ്.

ഏഷ്യയിലെ ഏറ്റവും ശുചിത്വ ഗ്രാമം മൗളിൻ നോംഗ് ഏഷ്യയിലെ ഏറ്റവും ശുചിത്വ ഗ്രാമം മൗളിൻ നോംഗ് ഏഷ്യയിലെ ഏറ്റവും ശുചിത്വ ഗ്രാമം മൗളിൻ നോംഗ് ഏഷ്യയിലെ ഏറ്റവും ശുചിത്വ ഗ്രാമം മൗളിൻ നോംഗ് ഏഷ്യയിലെ ഏറ്റവും ശുചിത്വ ഗ്രാമം മൗളിൻ നോംഗ് ഏഷ്യയിലെ ഏറ്റവും ശുചിത്വ ഗ്രാമം മൗളിൻ നോംഗ് ഏഷ്യയിലെ ഏറ്റവും ശുചിത്വ ഗ്രാമം മൗളിൻ നോംഗ് ഏഷ്യയിലെ ഏറ്റവും ശുചിത്വ ഗ്രാമം മൗളിൻ നോംഗ് ഏഷ്യയിലെ ഏറ്റവും ശുചിത്വ ഗ്രാമം മൗളിൻ നോംഗ്

 

ടൂറിസത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ലാത്ത ഗ്രാമത്തിൽ 200-ഓളം വിനോദ സഞ്ചാരികളാണ് ദിവസവും വരുന്നത്. ഗ്രാമത്തിലെ ശുചിത്വം നിലനിർത്താൻ വിനോദസഞ്ചാരികളും പങ്കാളികളാകുന്നുണ്ട്.

രാജ്യത്തിന് അകത്തും പുറത്തുമായി ഉയർന്ന് കേൾക്കേണ്ടതാണ് ഈ കൊച്ചു ഗ്രാമത്തിന്റെ പ്രസക്തി. രാജ്യത്തെയും സ്വന്തം ഗ്രാമത്തേയും സ്‌നേഹിക്കുന്ന ഓരോ ഇന്ത്യക്കാരനും ശുചിത്വത്തിന്റെ കാര്യത്തിൽ ഈ ഗ്രാമത്തെ മാതൃകയാക്കാം. എല്ലാ ജനങ്ങളും പ്രയത്‌നിക്കാൻ തയ്യാറായാൽ കുറഞ്ഞ വർഷം കൊണ്ട് രാജ്യം മുഴുവൻ ശുചിത്വം കൈവരിക്കും.