ബാഹുബലി 2 ചിത്രീകരണത്തിനിടെ ഉണ്ടായ അപകടം; വീഡിയോ കാണാം

ബാഹുബലി 2 എക്കാലത്തെയും കളക്ഷന് റെക്കോര്ഡുകള് പിന്നിലാക്കിക്കൊണ്ട് പ്രയാണം തുടരുകയാണ്. അഞ്ച് വര്ഷത്തോളമാണ് ഈ രണ്ടു ചിത്രങ്ങളുടെയും നിര്മാണത്തിനായി എടുത്തത്. ഇക്കാലയളവില് മനസ്സില് ഓര്ത്തിരിക്കുന്ന എന്തെങ്കിലും സംഭവമുണ്ടോ എന്ന ചോദ്യത്തിന് സംവിധായകന് രാജമൗലി സെറ്റില് നടന്ന ഒരു അപകടത്തെക്കുറിച്ചാണ് വിശദീകരിച്ചത്. ആര്ട്ട് യൂണിറ്റിന്റെ ഒരു വാന് വെള്ളത്തിലേക്ക് വീണതാണ് സംഭവം. ഡ്രൈവര് ഹാന്ഡ് ബ്രേക്ക് ഇടാന് മറന്നതിനാല് വാന് തനിയെ ഉരുണ്ട് വെള്ളത്തിലേക്ക് പോകുകയായിരുന്നു. പിന്നീട് നടന്നത് സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. പെട്ടെന്നു തന്നെ കുറച്ചുപേര് നീന്തി വണ്ടിക്കടുത്തെത്തി വടം ഉപയോഗിച്ച് കെട്ടി. ക്രൂവിലുണ്ടായിരുന്ന എല്ലാവരും ചേര്ന്ന് വാന് വലിച്ച് കരക്ക് കയറ്റുകയും ചെയ്തു. ഭാഗ്യത്തിന് ആളുകള് ആരും വാഹനത്തില് ഇല്ലായിരുന്നു. പക്ഷേ ആര്ട്ട് യൂണിറ്റിന്റെ കുറേ സാധനങ്ങള് നഷ്ടപ്പെട്ടു.
 | 

ബാഹുബലി 2 ചിത്രീകരണത്തിനിടെ ഉണ്ടായ അപകടം; വീഡിയോ കാണാം

ബാഹുബലി 2 എക്കാലത്തെയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ പിന്നിലാക്കിക്കൊണ്ട് പ്രയാണം തുടരുകയാണ്. അഞ്ച് വര്‍ഷത്തോളമാണ് ഈ രണ്ടു ചിത്രങ്ങളുടെയും നിര്‍മാണത്തിനായി എടുത്തത്. ഇക്കാലയളവില്‍ മനസ്സില്‍ ഓര്‍ത്തിരിക്കുന്ന എന്തെങ്കിലും സംഭവമുണ്ടോ എന്ന ചോദ്യത്തിന് സംവിധായകന്‍ രാജമൗലി സെറ്റില്‍ നടന്ന ഒരു അപകടത്തെക്കുറിച്ചാണ് വിശദീകരിച്ചത്. ആര്‍ട്ട് യൂണിറ്റിന്റെ ഒരു വാന്‍ വെള്ളത്തിലേക്ക് വീണതാണ് സംഭവം. ഡ്രൈവര്‍ ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നതിനാല്‍ വാന്‍ തനിയെ ഉരുണ്ട് വെള്ളത്തിലേക്ക് പോകുകയായിരുന്നു. പിന്നീട് നടന്നത് സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. പെട്ടെന്നു തന്നെ കുറച്ചുപേര്‍ നീന്തി വണ്ടിക്കടുത്തെത്തി വടം ഉപയോഗിച്ച് കെട്ടി. ക്രൂവിലുണ്ടായിരുന്ന എല്ലാവരും ചേര്‍ന്ന് വാന്‍ വലിച്ച് കരക്ക് കയറ്റുകയും ചെയ്തു. ഭാഗ്യത്തിന് ആളുകള്‍ ആരും വാഹനത്തില്‍ ഇല്ലായിരുന്നു. പക്ഷേ ആര്‍ട്ട് യൂണിറ്റിന്റെ കുറേ സാധനങ്ങള്‍ നഷ്ടപ്പെട്ടു.

വീഡിയോ കാണാം