താജ്മഹലിലെ വെള്ളിയാഴ്ച നമസ്‌കാരം അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ്

താജ്മഹലിനെ ലക്ഷ്യം വെച്ച് വീണ്ടും സംഘപരിവാര്. താജില് വെള്ളിയാഴ്ചകളില് നടക്കുന്ന നമസ്കാരം നിര്ത്തണമെന്ന് ആര്എസ്എസ് ആവശ്യപ്പെട്ടു. ആര്എസ്എസിന്റെ ചരിത്ര വിഭാഗമായ ഇതിഹാസ് സങ്കലന് സമിതിയാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. താജ് ദേശീയ സ്മാരകമാണ്. അവിടെ മുസ്ലീങ്ങള്ക്ക് മതപരമായ കാര്യങ്ങള്ക്ക് വിട്ടുകൊടുക്കുന്നത് എന്തിനാണെന്ന് സംഘടനയുടെ സെക്രട്ടറി ഡോ.ബാല്മുകുന്ദ് പാണ്ഡേ ഇന്ത്യ ടുഡേക്ക് നല്കിയ അഭിമുഖത്തില് ചോദിച്ചു.
 | 

താജ്മഹലിലെ വെള്ളിയാഴ്ച നമസ്‌കാരം അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ്

ആഗ്ര: താജ്മഹലിനെ ലക്ഷ്യം വെച്ച് വീണ്ടും സംഘപരിവാര്‍. താജില്‍ വെള്ളിയാഴ്ചകളില്‍ നടക്കുന്ന നമസ്‌കാരം നിര്‍ത്തണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. ആര്‍എസ്എസിന്റെ ചരിത്ര വിഭാഗമായ ഇതിഹാസ് സങ്കലന്‍ സമിതിയാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. താജ് ദേശീയ സ്മാരകമാണ്. അവിടെ മുസ്ലീങ്ങള്‍ക്ക് മതപരമായ കാര്യങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നത് എന്തിനാണെന്ന് സംഘടനയുടെ സെക്രട്ടറി ഡോ.ബാല്‍മുകുന്ദ് പാണ്ഡേ ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

നമസ്‌കാരം അനുവദിക്കാമെങ്കില്‍ ശിവപൂജയ്ക്കും അവസരം നല്‍കണമെന്നും പാണ്ഡേ ആവശ്യപ്പെട്ടു. വെള്ളിയാഴ്ചകളില്‍ നമസ്‌കാരത്തിനായി താജ് അടച്ചിടാറുണ്ട്. താജ് സ്ഥിതി ചെയ്യുന്നിടത്ത് ശിവക്ഷേത്രമുണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് പാണ്ഡേ ആവര്‍ത്തിച്ചു. താജ് പ്രേമത്തിന്റെ ചിഹ്നമല്ല. മുംതാസ് മഹലിന്റെ മരണത്തിന് നാല് മാസങ്ങള്‍ക്ക് ശേഷം ഷാജഹാന്‍ ചക്രവര്‍ത്തി വേറെ വിവാഹം കഴിച്ചെന്നും പാണ്ഡേ പറഞ്ഞു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച സംഘടനയായ ഹിന്ദുയുവവാഹിനി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം താജില്‍ ശിവപൂജ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇത് പോലീസ് തടയുകയായിരുന്നു. ശിവക്ഷേത്രം ഇരുന്ന സ്ഥലത്താണ് താജ് പണിതതെന്നാണ് സംഘപരിവാര്‍ അവകാശപ്പെടുന്നത്. ബിജെപി നേതാക്കള്‍ തന്നെ ഈ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു.

ഇവ വിവാദമായതിനു ശേഷമാണ് കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് ഇവിടെ സന്ദര്‍ശനം നടത്തിയത്. അതിനു പിന്നാലെയാണ് താജിലെ നമസ്‌കാരം നിരോധിക്കണമെന്ന ആവശ്യം ആര്‍എസ്എസ് അനുബന്ധ സംഘടന ഉയര്‍ത്തുന്നത്.