പ്രദര്‍ശന മത്സരത്തില്‍നിന്ന് ഇര്‍ഫാന്‍ പഠാന് ബിസിസിഐയുടെ വിലക്ക്

ബഹ്റൈനില് നടന്ന ക്രിക്കറ്റ് ഫെസ്റ്റിവലില് നിന്നും ഇര്ഫാന് പഠാനെ വിലക്കി ബിസിസിഐ. ക്രിക്കറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച ടി20 പ്രദര്ശന മത്സരത്തില് നിന്നാണ് ഇര്ഫാനെ വിലക്കിയത്. മത്സരത്തിനായി ഇര്ഫാന് ബഹ്റൈനില് എത്തിയിരുന്നെങ്കിലും അവസാന നിമിഷം കളിക്കാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. എന്നാല് എന്തുകൊണ്ടാണ് അനുമതി നിഷേധിച്ചതെന്ന് വ്യക്തമാക്കാന് ബിസിസിഐ ഇതുവരെ തയ്യാറായിട്ടില്ല
 | 

പ്രദര്‍ശന മത്സരത്തില്‍നിന്ന് ഇര്‍ഫാന്‍ പഠാന് ബിസിസിഐയുടെ വിലക്ക്

ബഹ്‌റൈന്‍: ബഹ്റൈനില്‍ നടന്ന ക്രിക്കറ്റ് ഫെസ്റ്റിവലില്‍ നിന്നും ഇര്‍ഫാന്‍ പഠാനെ വിലക്കി ബിസിസിഐ. ക്രിക്കറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച ടി20 പ്രദര്‍ശന മത്സരത്തില്‍ നിന്നാണ് ഇര്‍ഫാനെ വിലക്കിയത്. മത്സരത്തിനായി ഇര്‍ഫാന്‍ ബഹ്റൈനില്‍ എത്തിയിരുന്നെങ്കിലും അവസാന നിമിഷം കളിക്കാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് അനുമതി നിഷേധിച്ചതെന്ന് വ്യക്തമാക്കാന്‍ ബിസിസിഐ ഇതുവരെ തയ്യാറായിട്ടില്ല.

ഇര്‍ഫാന്‍ പഠാന്റെ നേതൃത്വത്തിലുള്ള ഇര്‍ഫാന്‍ ഈഗിള്‍സും പാക് താരം മിസ്ബാഹ് ഉല്‍ ഹഖ് നയിക്കുന്ന മിസ്ബാഹ് ഫാല്‍ക്കണുമായിട്ടായിരുന്നു ഇന്നലത്തെ മത്സരം. നേരത്തേ ഫെബ്രുവരിയില്‍ ഇര്‍ഫാന്റെ സഹോദരന്‍ യൂസഫ് പഠാനെയും ഹോങ്കോംഗ് ടി20 ലീഗില്‍ പങ്കെടുക്കുന്നതിലും നിന്നും ബിസിസിഐ തടഞ്ഞിരുന്നു. 2007ലെ ഐ.സി.സി ടി20 കിരീടം സ്വന്തമാക്കിയ എം.എസ് ധോണിയുടെ യങ് ബ്രിഗേഡിലെ പ്രധാനിയായിരുന്നു ഇര്‍ഫാന്‍ പഠാന്‍.

2012ലെ തന്റെ അവസാന ഏകദിന പരമ്പരയിലും ശ്രീലങ്കക്കെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയിട്ടും ടീമില്‍ നിന്നും ഇര്‍ഫാന്‍ ഒഴിവാക്കപ്പെട്ടുകയായിരുന്നു. ഇര്‍ഫാന്റെ അഭാവത്തില്‍ വെസ്റ്റിന്‍ഡീസ് താരം മാര്‍ലോണ്‍ സാമുവല്‍സ് നയിച്ച ഇര്‍ഫാന്‍ ഈഗിള്‍സ് 65 റണ്‍സിന് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത മിസ്ബാഹ് ഫാല്‍ക്കണ്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 244 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഈഗിള്‍സിന് 175 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.