തെരുവ് വൃത്തിയാക്കാന്‍ വന്നവര്‍ക്ക് വിളമ്പിയ സാമ്പാറില്‍ എലി; ചോദിച്ചപ്പോള്‍ അത് ചെറുതല്ലേയെന്ന് മേയര്‍

തെരുവ് വൃത്തിയാക്കാന് എത്തിയ സന്നദ്ധ പ്രവര്ത്തകര്ക്ക് കോര്പ്പറേഷന് അധികൃതര് ഒരുക്കിയ ഉച്ചഭക്ഷണത്തിലെ സാമ്പാറില് എലി. ബംഗളൂരൂവില് ശ്രീറാം മന്ദിര് വാര്ഡില് ശുചിയാക്കല് പ്രവര്ത്തനത്തിന് എത്തിയ പൗരകര്മികാസ് എന്ന സന്നദ്ധ സംഘടയുടെ പ്രവര്ത്തകര്ക്ക് നല്കിയ ഭക്ഷണത്തിലാണ് എലിയെ കിട്ടിയത്. പക്ഷേ എലിയെ കണ്ടതിനേക്കാളും വലിയ ഞെട്ടല് പിന്നീടാണ് ഉണ്ടായതെന്നാണ് പൗരകര്മികാസ് പ്രവര്ത്തകര് പറയുന്നത്. സംഭവം ശ്രദ്ധയില്പ്പെടുത്തിയ കൗണ്സിലറിനോട്, 'അതൊരു ചെറിയ എലിയല്ലേ' എന്നായിരുന്നു മേയറുടെ മറുപടി.
 | 

 

തെരുവ് വൃത്തിയാക്കാന്‍ വന്നവര്‍ക്ക് വിളമ്പിയ സാമ്പാറില്‍ എലി; ചോദിച്ചപ്പോള്‍ അത് ചെറുതല്ലേയെന്ന് മേയര്‍ബംഗളൂരു: തെരുവ് വൃത്തിയാക്കാന്‍ എത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കോര്‍പ്പറേഷന്‍ അധികൃതര്‍ ഒരുക്കിയ ഉച്ചഭക്ഷണത്തിലെ സാമ്പാറില്‍ എലി. ബംഗളൂരൂവില്‍ ശ്രീറാം മന്ദിര്‍ വാര്‍ഡില്‍ ശുചിയാക്കല്‍ പ്രവര്‍ത്തനത്തിന് എത്തിയ പൗരകര്‍മികാസ് എന്ന സന്നദ്ധ സംഘടയുടെ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഭക്ഷണത്തിലാണ് എലിയെ കിട്ടിയത്. പക്ഷേ എലിയെ കണ്ടതിനേക്കാളും വലിയ ഞെട്ടല്‍ പിന്നീടാണ് ഉണ്ടായതെന്നാണ് പൗരകര്‍മികാസ് പ്രവര്‍ത്തകര്‍ പറയുന്നത്. സംഭവം ശ്രദ്ധയില്‍പ്പെടുത്തിയ കൗണ്‍സിലറിനോട്, ‘അതൊരു ചെറിയ എലിയല്ലേ’ എന്നായിരുന്നു മേയറുടെ മറുപടി.

ഭാഗ്യവശാല്‍ വിളമ്പുന്നതിനു മുമ്പ് തന്നെ ഈ കാര്യം ഇവരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് വിവരം കൗണ്‍സിലറായ ദീപ നാഗേഷിനെ അറിയിക്കുകയും ചെയ്തു. ചൊവ്വാഴ്ച നടന്ന സംഭവത്തെത്തുടര്‍ന്ന് ബുധനാഴ്ച കൗണ്‍സില്‍ യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഈ വിഷയം ഉന്നയിച്ചു. പൗരകര്‍മികാസ് പ്രവര്‍ത്തകര്‍ സംഭവം തന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തന്നെ താന്‍ അധികൃതരെ അറിയിച്ചുവെന്നും പക്ഷേ അധികൃതര്‍ അത് പരിഗണിക്കാനോ, സംഭവം സ്ഥലം സന്ദര്‍ശിക്കാനോ തയ്യാറായില്ലെന്നും ദീപ നാഗേഷ് പറഞ്ഞു.

എന്നാല്‍, ഭക്ഷണം ഉണ്ടാക്കിയ സമയത്ത് ഭക്ഷണത്തില്‍ എലി വീണിട്ടില്ലെന്നും വിതരണം ചെയ്യാനായി കാണ്ടുവന്നപ്പോഴായിരിക്കും അത് സംഭവിച്ചതെന്നുമാണ് മേയര്‍ ജി പത്മാവതി ഇതിന് നല്‍കിയ വിശദീകരണം. സംഭവസ്ഥലത്ത് വരാതെയും തന്നോട് സംസാരിക്കാന്‍ തയ്യാറാകാതെയും മേയര്‍ എങ്ങനെയാണ് എലിയുടെ വലുപ്പത്തെക്കുറിച്ച് സംസാരിക്കുന്നതെന്നായിരുന്നു ദീപയുടെ പ്രതികരണം.

കോര്‍പ്പറേഷനില്‍ ഇതു രണ്ടാം തവണയാണ് ഭക്ഷണത്തില്‍ എലിയെ കണ്ടെത്തുന്നത്. കഴിഞ്ഞമാസം നടന്ന ഒരു ചടങ്ങിലും വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്നും സമാനമായ രീതിയില്‍ ചത്ത എലിയെ കണ്ടെത്തിയിരുന്നു.