ഭാനുപ്രിയ പെണ്‍കുട്ടികളെ ജോലി നിര്‍ത്തി പീഡിപ്പിച്ചുവെന്ന ആരോപണം നിഷേധിച്ച് പോലീസ്; പരാതിക്കാരിയുടെ അമ്മയെ അറസ്റ്റ് ചെയ്തു

നടി ഭാനുപ്രിയ പെണ്കുട്ടികളെ ജോലി നിര്ത്തി പീഡിപ്പിച്ചുവെന്ന ആരോപണം നിഷേധിച്ച് പോലീസ്. പരാതിയില് പറഞ്ഞിരിക്കുന്ന പെണ്കുട്ടി ഭാനുപ്രിയയുടെ വീട്ടില് നിന്ന് സ്വര്ണവും പണവും മോഷ്ടിച്ചെന്ന് പോലീസ് വ്യക്തമാക്കി. പെണ്കുട്ടിയുടെ അമ്മ പ്രഭാവതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. സംഭവത്തില് കുടുതല് അന്വേഷണം നടക്കുകയാണ്.
 | 
ഭാനുപ്രിയ പെണ്‍കുട്ടികളെ ജോലി നിര്‍ത്തി പീഡിപ്പിച്ചുവെന്ന ആരോപണം നിഷേധിച്ച് പോലീസ്; പരാതിക്കാരിയുടെ അമ്മയെ അറസ്റ്റ് ചെയ്തു

ചെന്നൈ: നടി ഭാനുപ്രിയ പെണ്‍കുട്ടികളെ ജോലി നിര്‍ത്തി പീഡിപ്പിച്ചുവെന്ന ആരോപണം നിഷേധിച്ച് പോലീസ്. പരാതിയില്‍ പറഞ്ഞിരിക്കുന്ന പെണ്‍കുട്ടി ഭാനുപ്രിയയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചെന്ന് പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ അമ്മ പ്രഭാവതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ കുടുതല്‍ അന്വേഷണം നടക്കുകയാണ്.

ഇന്ന് രാവിലെ ഭാനുപ്രിയയുടെ വീട്ടില്‍ റെയ്ഡ് നടന്നതായും പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പെണ്‍കുട്ടികളെ രക്ഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം പോലീസ് നിഷേധിച്ചു. ഒന്നര വര്‍ഷമായി വീട്ടുജോലിക്ക് നില്‍ക്കുന്ന തന്റെ മകള്‍ക്ക് ശമ്പളം നല്‍കാതെ പീഡിപ്പിക്കുകയാണെന്നും മകളെ കാണാന്‍ പോലും അനുവദിക്കുന്നില്ലെന്നുമായിരുന്നു പെണ്‍കുട്ടിയുടെ അമ്മയായ പ്രഭാവതി നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

പ്രഭാവതിയുടെ പരാതി വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. ബാലാവകാശ പ്രവര്‍ത്തകനായ അച്യുത റാവു എന്‍സിപിസിആറിനും സംസ്ഥാന കമ്മീഷനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് ഭാനുപ്രിയയുടെ ചെന്നൈയിലെ വസതിയില്‍ റെയ്ഡ് നടന്നതായി ദേശീയ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം അടിസ്ഥാന രഹിതമാണെന്ന് പോലീസ് പറഞ്ഞു.