റോഡുകളേക്കുറിച്ചുള്ള പരാതികള്‍ക്ക് വാട്ട്‌സാപ്പ് നമ്പര്‍ നല്‍കിയ ബിഹാര്‍ ഉപമുഖ്യമന്ത്രിക്ക് ലഭിച്ചത് 44,000 വിവാഹാഭ്യര്‍ത്ഥനകള്‍

സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാനായി ജനങ്ങളുടെ പരാതികള് സ്വീകരിക്കാന് വാട്ട്സാപ്പ് നമ്പര് പരസ്യമാക്കിയ ബിഹാര് ഉപമുഖ്യമന്ത്രിക്ക് ലഭിച്ചത് 44,000 വിവാഹാഭ്യര്ത്ഥനകള്. ആര്ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഇളയ മകനായ തേജസ്വി യാദവ് ബിഹാര് പൊതുജനക്ഷേമ മന്ത്രി കൂടിയാണ്. വാട്ട്സാപ്പ് നമ്പറില് 47,000 സന്ദേശങ്ങളാണ് ലഭിച്ചത്. ഇതില് മൂവായിരത്തോളം പരാതികള് മാത്രമേ ലഭിച്ചിട്ടുള്ളൂ.
 | 

റോഡുകളേക്കുറിച്ചുള്ള പരാതികള്‍ക്ക് വാട്ട്‌സാപ്പ് നമ്പര്‍ നല്‍കിയ ബിഹാര്‍ ഉപമുഖ്യമന്ത്രിക്ക് ലഭിച്ചത് 44,000 വിവാഹാഭ്യര്‍ത്ഥനകള്‍

പാറ്റ്‌ന: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാനായി ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കാന്‍ വാട്ട്‌സാപ്പ് നമ്പര്‍ പരസ്യമാക്കിയ ബിഹാര്‍ ഉപമുഖ്യമന്ത്രിക്ക് ലഭിച്ചത് 44,000 വിവാഹാഭ്യര്‍ത്ഥനകള്‍. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഇളയ മകനായ തേജസ്വി യാദവ് ബിഹാര്‍ പൊതുജനക്ഷേമ മന്ത്രി കൂടിയാണ്. വാട്ട്‌സാപ്പ് നമ്പറില്‍ 47,000 സന്ദേശങ്ങളാണ് ലഭിച്ചത്. ഇതില്‍ മൂവായിരത്തോളം പരാതികള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ.

നവമാധ്യമങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന തേജസ്വിയാദവ് മുന്‍ ക്രിക്കറ്റ് താരം കൂടിയാണ്. സ്വകാര്യ നമ്പറാണെന്ന് തെറ്റിദ്ധരിച്ചാണ് സന്ദേശങ്ങള്‍ ഭൂരിഭാഗം പേരും അയച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉയരം, നിറം തുടങ്ങിയ ശാരീരിക പ്രത്യേകതകള്‍ ്‌റിയിച്ചു കൊണ്ടുള്ള സന്ദേശങ്ങളാണ് ലഭിച്ചവയില്‍ കൂടുതലും.