റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്ന് ബോളിവുഡ് ഗായികയായ റാണു മോണ്ഡലിന്റെ ജീവിതം സിനിമയാകുന്നു

റെയില്വേ പ്ലാറ്റ്ഫോമില് ഉപജീവനത്തിനായി പാട്ട് പാടുകയും പിന്നീട് ബോളിവുഡ് ഗായികയായി മാറുകയും ചെയ്ത റാണു മോണ്ഡലിന്റെ ജീവിതം സിനിമയാകുന്നു.
 | 
റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്ന് ബോളിവുഡ് ഗായികയായ റാണു മോണ്ഡലിന്റെ ജീവിതം സിനിമയാകുന്നു

മുംബൈ: റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉപജീവനത്തിനായി പാട്ട് പാടുകയും പിന്നീട് ബോളിവുഡ് ഗായികയായി മാറുകയും ചെയ്ത റാണു മോണ്ഡലിന്റെ ജീവിതം സിനിമയാകുന്നു. സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തകനായ ഹൃഷികേശ് മോണ്ഡല്‍ ആണ് റാണുവിന്റെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നത്. ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയ റാണുവിന്റെ വേഷം ചെയ്യുന്നതിനായി ദേശീയ അവാര്‍ഡ് ജേതാവ് സുദിപ്ത ചക്രബോര്‍ത്തിയെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചതായി വാര്‍ത്താ ഏജന്‍ി ഇയാന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്ലാറ്റ്‌ഫോം സിംഗര്‍ റാണു മോണ്ഡല്‍ എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്. റാണാഘട്ട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഹിമേഷ് രേഷമിയയ്‌ക്കൊപ്പം ബോളിവുഡ് ചിത്രത്തില്‍ പാടാന്‍ അവസരം ലഭിക്കുന്നത് വരെയുള്ള റാണുവിന്റെ ജീവിതമായിരിക്കും ചിത്രത്തിന്റെ ഇതിവൃത്തം. റാണുവിന്റെ വേഷം അവതരിപ്പിക്കാനുള്ള ക്ഷണം തനിക്ക് ലഭിച്ചതായി സുദിപ്ത ചക്രബോര്‍ത്തി സ്ഥിരീകരിച്ചു. തിരക്കഥ ലഭിച്ചിട്ടില്ലെന്നും അത് വായിച്ചതിന് ശേഷം മാത്രമേ ചിത്രത്തിന്റെ ഭാഗമാകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്നും അവര്‍ വ്യക്തമാക്കി.

റാണുവിന്റെ ജീവിതത്തെക്കുറിച്ച് അറിയാന്‍ ജനങ്ങള്‍ക്ക് ആകാംക്ഷയുണ്ടെന്ന് സംവിധായകന്‍ ഹൃഷികേശ് മോണ്ഡല്‍ പറഞ്ഞു. വളരെപ്പെട്ടെന്നാണ് അവര്‍ ഒരു സെന്‍സേഷനായി മാറിയത്. സോഷ്യല്‍ മീഡിയയുടെ ശക്തിയെക്കുറിച്ചും സിനിമ സംസാരിക്കുമെന്ന് സംവിധായകന്‍ വ്യക്തമാക്കി.