മോഡിക്കും അമിത് ഷായ്ക്കുമെതിരെ വിമർശനമുന്നയിച്ച് ബിജെപി ഐടി സെൽ സ്ഥാപകൻ പാർട്ടി വിട്ടു

ബിജെപിയുടെ ഐടി സെൽ സ്ഥാപകൻ പാർട്ടി വിട്ടു. പാർട്ടിയിൽ ജനാധിപത്യ മൂല്യങ്ങൾ നഷ്ടപ്പെടുന്നു എന്നാരോപിച്ച് പ്രദ്യുത് ബോറയാണ് രാജി വച്ചത്. ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് പ്രദ്യുത് രാജിക്കത്ത് അയച്ചു. ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു അസാം സ്വദേശിയായ പ്രദ്യുത്.
 | 

മോഡിക്കും അമിത് ഷായ്ക്കുമെതിരെ വിമർശനമുന്നയിച്ച് ബിജെപി ഐടി സെൽ സ്ഥാപകൻ പാർട്ടി വിട്ടു
ന്യൂഡൽഹി:
ബിജെപിയുടെ ഐടി സെൽ സ്ഥാപകൻ പാർട്ടി വിട്ടു. പാർട്ടിയിൽ ജനാധിപത്യ മൂല്യങ്ങൾ നഷ്ടപ്പെടുന്നു എന്നാരോപിച്ച് പ്രദ്യുത് ബോറയാണ് രാജി വച്ചത്. ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് പ്രദ്യുത് രാജിക്കത്ത് അയച്ചു. ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു അസാം സ്വദേശിയായ പ്രദ്യുത്.

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും അമിത് ഷായ്ക്കുമെതിരെ രൂക്ഷവിമർശനമുന്നയിച്ചാണ് പ്രദ്യുത് പാർട്ടി വിട്ടത്. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതി മോഡി താറുമാറാക്കിയെന്ന് പ്രദ്യുത് ആപോരിച്ചു. അമിത് ഷാ ഒറ്റയ്ക്കാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും അത് മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുകയാണെന്നും പ്രദ്യുത് കുറ്റപ്പെടുത്തി.