പൊതുസ്ഥലത്ത് മലവിസര്‍ജനം നടത്തിയ സ്ത്രീയുടെ ഫോട്ടോയെടുത്തു; ബിജെപി നേതാവിനെതിരെ കേസ്

മലവിസര്ജനം നടത്തുകയായിരുന്ന സ്ത്രീയുടെ ഫോട്ടോയെടുത്തതിന് ബിജെപി നേതാവിനെതിരെ കേസ്. മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ബിജെപി പ്രസിഡന്റ് പ്രദീപ ഭട്ടിനെതിരെയാണ് പോലീസ് കേസെടുത്തത്. മലവിസര്ജനം ചെയ്യുകയായിരുന്ന തന്റെ ഫോട്ടോയെടുത്ത് അപമാനിക്കാന് ശ്രമിച്ചുവെന്ന് സത്രീ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
 | 

പൊതുസ്ഥലത്ത് മലവിസര്‍ജനം നടത്തിയ സ്ത്രീയുടെ ഫോട്ടോയെടുത്തു; ബിജെപി നേതാവിനെതിരെ കേസ്

ഭോപ്പാല്‍: മലവിസര്‍ജനം നടത്തുകയായിരുന്ന സ്ത്രീയുടെ ഫോട്ടോയെടുത്തതിന് ബിജെപി നേതാവിനെതിരെ കേസ്. മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ബിജെപി പ്രസിഡന്റ് പ്രദീപ ഭട്ടിനെതിരെയാണ് പോലീസ് കേസെടുത്തത്. മലവിസര്‍ജനം ചെയ്യുകയായിരുന്ന തന്റെ ഫോട്ടോയെടുത്ത് അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് സത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

354സി, ഐപിസി294 വകുപ്പുകള്‍ അനുസരിച്ചാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. നേതാവ് മറ്റൊരു സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും അതിന് താന്‍ ദൃക്‌സാക്ഷിയാണെന്നും യുവതി പരാതിയില്‍ പറയുന്നു.

അയല്‍ ജില്ലയായ ഗ്വാളിയോറില്‍ പൊതുസ്ഥലത്ത് വിസര്‍ജനം നടത്തുന്നവരുടെ ഫോട്ടോയെടുക്കുകയും അത് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്യുന്നവര്‍ക്ക് 100 രൂപ പ്രതിഫലം നല്‍കാറുണ്ട്. ഇതിനായി ജില്ലാ കളക്ടര്‍ പഞ്ചായത്തുകള്‍ക്ക് വാട്ട്‌സാപ്പ് നമ്പറുകളും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ നടപടി സ്വകാര്യതയെ ഹനിക്കുന്നതാണോ എന്ന ചോദ്യവും ഉയര്‍ന്നുകഴിഞ്ഞു.