ചാനല്‍ ചര്‍ച്ചക്കിടെ വന്ദേമാതരം ചൊല്ലാന്‍ ബുദ്ധിമുട്ടി ബിജെപി മന്ത്രി; വീഡിയോ കാണാം

ഇന്ത്യാ ടുഡേ ചാനലിലെ ചര്ച്ചാ പരിപാടിക്കിടെ വന്ദേമാതരം ഒരു വരിപോലും ചൊല്ലാന് കഴിയാതെ ബിജെപി മന്ത്രി നാണംകെട്ടു. ഉത്തര്പ്രദേശിലെ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ബല്ദേവ്സിങ് ഔലാക്കിനാണ് ഈ അബദ്ധം പറ്റിയത്. ന്യൂസ്റൂം വിത്ത് രാഹല് കംവല് എന്ന പരിപാടിക്കിടെയായിരുന്നു സംഭവം. ചര്ച്ചക്കിടെ വന്ദേമാതരത്തിന്റെ നാല് വരിയെങ്കിലും പാടാമോ എന്ന് അവതാരകന് ചോദിച്ചതോടെ രാജ്യത്തെ എല്ലാ പൗരന്മാര്ക്കും വന്ദേമാതരം അറിയാമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനായിരുന്നു മന്ത്രിയുടെ ശ്രമം.
 | 

ചാനല്‍ ചര്‍ച്ചക്കിടെ വന്ദേമാതരം ചൊല്ലാന്‍ ബുദ്ധിമുട്ടി ബിജെപി മന്ത്രി; വീഡിയോ കാണാം

മുംബൈ: ഇന്ത്യാ ടുഡേ ചാനലിലെ ചര്‍ച്ചാ പരിപാടിക്കിടെ വന്ദേമാതരം ഒരു വരിപോലും ചൊല്ലാന്‍ കഴിയാതെ ബിജെപി മന്ത്രി നാണംകെട്ടു. ഉത്തര്‍പ്രദേശിലെ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ബല്‍ദേവ്‌സിങ് ഔലാക്കിനാണ് ഈ അബദ്ധം പറ്റിയത്. ന്യൂസ്‌റൂം വിത്ത് രാഹല്‍ കംവല്‍ എന്ന പരിപാടിക്കിടെയായിരുന്നു സംഭവം. ചര്‍ച്ചക്കിടെ വന്ദേമാതരത്തിന്റെ നാല് വരിയെങ്കിലും പാടാമോ എന്ന് അവതാരകന്‍ ചോദിച്ചതോടെ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും വന്ദേമാതരം അറിയാമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനായിരുന്നു മന്ത്രിയുടെ ശ്രമം.

എന്നാല്‍ അവതാരകന്‍ വിടാതെ പിന്നാലെ കൂടുന്നു. അതോടെ വ്യക്തമല്ലാത്ത എതിര്‍വാദങ്ങളും ന്യായീകരണങ്ങളും ഉന്നയിക്കാന്‍ മന്ത്രി ശ്രമിച്ചു. ചര്‍ച്ചക്ക് ശേഷം ആലപിക്കാമെന്ന് ഔലാഖ് പറഞ്ഞതോടെ ചര്‍ച്ച നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ച അവതാരകന്‍ നാല് വരിയെങ്കിലും ആലപിക്കാന്‍ വീണ്ടും ആവശ്യപ്പെട്ടു. അതോടെ ഫോണില്‍ വിളിച്ച് പാടിത്തരാമെന്ന് മന്ത്രി പറഞ്ഞു. മറ്റുള്ളവര്‍ നിര്‍ബന്ധമായും വന്ദേമാതരം ആലപിക്കണമെന്ന് പറയുന്നവര്‍ക്ക് ഒരു വരിപോലും അറിയില്ലെന്നത് അപഹാസ്യമാണെന്ന് അവതാരകന്‍ ഇതോടെ വ്യക്തമാക്കുകയും ചെയ്തു

വീഡിയോ കാണാം